David Warner |ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! എഴുതിത്തള്ളിയവര്‍ക്ക് മറുപടിയുമായി വാര്‍ണറുടെ ഭാര്യ

Last Updated:

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് കണ്ടത് പോലും.

David Warner (Image: Twitter)
David Warner (Image: Twitter)
ടി20 ലോകകപ്പ് (ICC T20 World Cup) തുടങ്ങുന്നതിന് മുന്‍പ് ഓസ്ട്രേലിയയുടെ (Australia) ഏറ്റവും വലിയ ആശങ്ക അവരുടെ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ (David Warner) ഫോമിലല്ല എന്നതിനെ ചൊല്ലിയായിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ (IPL 2021) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് കണ്ടത് പോലും. മോശം പ്രകടനമായിരുന്നു ഇതിനെല്ലാം കാരണം. ടീം മാനേജ്മെന്റ് അദ്ദേഹത്തെ എഴുതിത്തള്ളി. നായകസ്ഥാനം കെയ്ന്‍ വില്യംസണിനെ ഏല്‍പ്പിച്ചു.
ടി20 ലോകകപ്പ് സന്നാഹ മത്സരത്തിലും വാര്‍ണര്‍ നിരാശപ്പെടുത്തിയതോടെ പകരം താരത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മാക്സ്വെല്‍ ഉള്‍പ്പെടെയുള്ള ഓസീസ് താരങ്ങള്‍ അദ്ദേഹത്തിന് പിന്തുണയുമായി വന്നു. പക്ഷെ ലോകകപ്പിലേക്ക് എത്തിയപ്പോള്‍ വാര്‍ണര്‍ തന്റെ തനിരൂപം പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി റെക്കോര്‍ഡുള്ള വാര്‍ണര്‍, അത്തരം പ്രകടനം അറേബ്യന്‍ മണ്ണിലും തുടര്‍ക്കഥയാക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓസീസ് താരം ഒടുവില്‍ അവര്‍ക്ക് കിട്ടാക്കനിയായിരുന്ന ടി20 ലോകകപ്പ് കിരീടം നേടിക്കൊടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
advertisement
മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവുമായിട്ടാണ് വാര്‍ണര്‍ മടങ്ങുന്നത്. വാര്‍ണറുടെ പ്രകടനത്തില്‍ ഭാര്യ കാന്‍ഡൈസ് വാര്‍ണര്‍ക്കും ഏറെ സന്തോഷം. അവരത് ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. കൂടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേര് പറയാതെ ഒരു കൊട്ടും. 'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! ആശംസകള്‍ ഡേവിഡ് വാര്‍ണര്‍' എന്നായിരുന്നു അവരുടെ പോസ്റ്റ്.
advertisement
ടി20 ലോകകപ്പ് കിരീടത്തില്‍ ഓസ്ട്രേലിയ മുത്തമിട്ടപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി വാര്‍ണറെ തിരഞ്ഞെടുത്തത് അതിന്റെ കാവ്യനീതിയായി. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇടം കൈയന്‍ ഓസീസ് ബാറ്ററുടെ സ്ഥാനം. ഏഴ് മത്സരങ്ങളില്‍ നിന്നും 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 303 റണ്‍സ് നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസമാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും വാര്‍ണര്‍ ആരാധകര്‍ക്ക് വേണ്ടി തന്റെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. 38 പന്തില്‍ 53 റണ്‍സ് നേടിയ വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനം ഓസീസിന് വിജയം അനായാസമാക്കുകയായിരുന്നു. ഓസീസ് വിജയറണ്‍ കുറിക്കുമ്പോള്‍ ക്രീസില്‍ വാര്‍ണര്‍ ഉണ്ടായിരുന്നില്ലെങ്കിലും തന്റെ ടീമിന്റെ ജയമുറപ്പിച്ചായിരുന്നു താരം ഇന്നലെ ക്രീസില്‍ നിന്നും മടങ്ങിയത്.
advertisement
ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം വാര്‍ണര്‍ക്ക് ഒരു റെക്കോര്‍ഡ് കൂടിയാണ് സമ്മാനിച്ചത്. ഒരു ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരക്കുകയാണ് വാര്‍ണര്‍. ഇത്തവണത്തെ ലോകകപ്പില്‍ 289 റണ്‍സ് നേടിയതോടെ വാര്‍ണര്‍ക്ക് പുറകിലായത് ഷെയ്ന്‍ വാട്‌സണും മാത്യൂ ഹെയ്ഡനും. മാത്യു ഹെയ്ഡനും ഷെയ്ന്‍ വാട്സണും. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഹെയ്ഡന്‍ 265 റണ്‍സാണ് നേടിയിരുന്നത്. 2012ലെ ലോകകപ്പില്‍ മുന്‍ ഓള്‍റൗണ്ടറായ വാട്സണ്‍ 249 റണ്‍സ് നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
David Warner |ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! എഴുതിത്തള്ളിയവര്‍ക്ക് മറുപടിയുമായി വാര്‍ണറുടെ ഭാര്യ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement