ഡൽഹി ക്യാപിറ്റൽസുമായി വഴിപിരിഞ്ഞു; അജിത് അഗാർക്കർ ചീഫ് സെലക്ടറാകുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒഴിവുള്ള മുഖ്യസെലക്‌ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ വരാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ പൊളിച്ചെഴുത്ത്
മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് പേര് പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറും ഐപിഎല്‍ ക്ലബ് ഡല്‍ഹി ക്യാപിറ്റല്‍സും വഴിപിരിഞ്ഞു. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റല്‍സിന്‍റെ സഹ പരിശീലകനായിരുന്നു അഗാര്‍ക്കര്‍. അഗാര്‍ക്കറും ഫ്രാഞ്ചൈസിയും പിരിഞ്ഞതായി ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ടീമിന്‍റെ മറ്റൊരു അസിസ്റ്റന്‍റ് കോച്ചായിരുന്നു ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണുമായും ഡല്‍ഹി ക്യാപിറ്റല്‍സ് വേര്‍പിരിഞ്ഞതായി വ്യക്തമാക്കി. അഗാര്‍ക്കറിന്‍റെയും വാട്‌സണിന്‍റേയും സഹകരണത്തിന് ക്യാപിറ്റല്‍സ് നന്ദിയറിയിച്ചു.
നിരാശാജനകമായ ഐപിഎൽ സീസണിന് ശേഷം ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 14 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
You’ll always have a place to call home here 💙
Thank You, Ajit and Watto, for your contributions. All the very best for your future endeavours 🙌#YehHaiNayiDilli pic.twitter.com/n25thJeB5B
— Delhi Capitals (@DelhiCapitals) June 29, 2023
advertisement
ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ഒഴിവുള്ള സെലക്‌ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ വരാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ പൊളിച്ചെഴുത്തുകള്‍. ഇതോടെ സെലക്‌ടറായി അഗാര്‍ക്കര്‍ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറുകയാണ്. മുമ്പ് ചീഫ് സെലക്‌ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായതോടെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാകും മുഖ്യ സെലക്‌ടറാവുക. ജൂണ്‍ 30 ആണ് പുതിയ സെലക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ 1 മുതല്‍ അഭിമുഖങ്ങള്‍ നടക്കാനാണ് സാധ്യത. മുഖ്യ സെലക്‌ടര്‍ സ്ഥാനമായതിനാല്‍ പരിചയസമ്പന്നനായ താരം എന്ന നിലയ്‌ക്ക് അജിത് അഗാര്‍ക്കറിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
advertisement
Also Read- ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല; ഇന്ത്യ-പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ
മുമ്പും ഇന്ത്യന്‍ ടീമിന്‍റെ സെലക്ടര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാര്‍ക്കറിന്‍റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 ഉം, ഏകദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റാണ് സമ്പാദ്യം. ബിസിസിഐ മുഖ്യ സെലക്‌ടര്‍ സ്ഥാനത്തേക്ക് രവി ശാസ്‌ത്രി, ദിലിപ് വെങ്‌സര്‍കാര്‍ തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 29, 2023 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡൽഹി ക്യാപിറ്റൽസുമായി വഴിപിരിഞ്ഞു; അജിത് അഗാർക്കർ ചീഫ് സെലക്ടറാകുമോ?