രോഹിത് ശര്‍മയുടെ മകള്‍ക്കൊപ്പം കുസൃതിയുമായി ശിഖർ ധവാന്‍: വീഡിയോ വൈറൽ

Last Updated:

ഹോട്ടൽ മുറിയിൽ രോഹിതിന്റെ മടിയിലിരിക്കുന്ന കുഞ്ഞുമായി കളിക്കുന്ന വീഡിയോയാണ് ധവാൻ ഷെയർ ചെയ്തത്.

ടി20 മത്സരങ്ങളിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൊന്നാണ് തങ്ങളുടെതെന്ന് ഈയടുത്ത് തെളിയിച്ചവരാണ് ശിഖർ ധവാനും രോഹിത് ശർമയും. കളിക്കളത്തിന് പുറത്തും അടുത്ത സുഹൃത്തുക്കളാണിരുവരും.
രോഹിത് ശര്‍മയുടെ മകളുമൊത്ത് കളിക്കുന്ന ഒരു വീഡിയോ ശിഖർ ധവാന്‍ ഈയടുത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചിരുന്നു. പത്തുമാസം മാത്രം പ്രായമായ സമൈറയുമൊത്തുള്ള ധവാന്‍റെ കുസൃതി വീഡിയോ  ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് രോഹിത് ശർമ ഒരു പെൺകുഞ്ഞിന്റെ അച്ഛനായത്. ഹോട്ടൽ മുറിയിൽ രോഹിതിന്റെ മടിയിലിരിക്കുന്ന കുഞ്ഞുമായി കളിക്കുന്ന രസകരമായ വീഡിയോയാണ് ധവാൻ ഷെയർ ചെയ്തത്. സമൈറയ്ക്കൊപ്പം അല്‍പം കുസൃതി എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്.
advertisement



 




View this post on Instagram




 

Some masti with adorable Samaira ❤ @rohitsharma45


A post shared by Shikhar Dhawan (@shikhardofficial) on



advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് ശര്‍മയുടെ മകള്‍ക്കൊപ്പം കുസൃതിയുമായി ശിഖർ ധവാന്‍: വീഡിയോ വൈറൽ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement