MS Dhoni Retirement | എം.എസ് ധോണി കളി മതിയാക്കി; മുൻ നായകൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യൻ ആരാധകൻ എന്നെന്നും മനസിൽ കാത്തുസൂക്ഷിക്കുന്ന രണ്ടു ലോകകപ്പ് വിജയങ്ങൾ ധോണി എന്ന നായകന്‍റെ കീഴിലായിരുന്നു.
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു.
യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
View this post on Instagram
Thanks a lot for ur love and support throughout.from 1929 hrs consider me as Retired
advertisement
ആ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം "എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ."
Alsor Read- Suresh Raina Retirement | ധോണിക്കു പിന്നാലെ സുരേഷ് റെയ്നയും; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരിച്ചു
ധോണി നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്ക്വാഡിനൊപ്പം ചെന്നൈയിലാണ്, അവർ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലന ക്യാമ്പിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തിയ ധോണി അപ്രതീക്ഷിതമായാണ് വിരിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
advertisement
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
ഓൾഡ് ട്രാഫോർഡിൽ 2019 ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യ ജേഴ്സി അണിഞ്ഞത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2020 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
MS Dhoni Retirement | എം.എസ് ധോണി കളി മതിയാക്കി; മുൻ നായകൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു