ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നായകന് സൈന്യത്തിനൊപ്പം പരിശീലനം നടത്തുകയാണ്. കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമുള്ള ധോണി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വോളീബോള്‍ കളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
നേരത്തെ ധോണി പരിശീലനത്തിനെത്തിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു ഇതിനു പിന്നാലെയാണ് ലഫ്റ്റനന്റെ കേണലിന്റെ വോളീബോളിന്റെ ദൃശ്യങ്ങളും വൈറലായിരിക്കുന്നത്. ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയായിരുന്നു താരം സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യപിക്കാനിരിക്കെ ബിസിസിഐയോട് താരം അവധി ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 31 ന് പരിശീലനം ആരംഭിച്ച താരം ആഗസ്റ്റ് 15 വരെയാണ് ടെറിട്ടോറിയല്‍ ആര്മിയ്ക്കൊപ്പമുണ്ടാവുക.
Lt. Colonel Mahendra Singh Dhoni spotted playing volleyball with his Para Territorial Battalion!💙😊
— MS Dhoni Fans Official (@msdfansofficial) August 4, 2019
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.