• HOME
 • »
 • NEWS
 • »
 • sports
 • »
 • M S Dhoni| ഭാരം കുറച്ച് പുത്തൻ ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് ധോണി; വൈറലായി ഫോട്ടോസ്

M S Dhoni| ഭാരം കുറച്ച് പുത്തൻ ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് ധോണി; വൈറലായി ഫോട്ടോസ്

ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകുന്നതിനിടെ എയർപോർട്ടിൽ നിന്നുമുള്ള കുറച്ചു ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

M S Dhoni
Credits : Twitter

M S Dhoni Credits : Twitter

 • Share this:
  സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ഇത്തവണ തന്റെ ലുക്ക് കൊണ്ടാണ് താരം ആരാധകരെ ഞെട്ടിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും ധോണിയെ ആരാധകർ സജീവമായി പിന്തുടരുന്നുണ്ട് എന്നതിനാൽ താരത്തിന്റെ ഈ പുത്തൻ ലുക്ക് നിമിഷ നേരം കൊണ്ടാണ് വൈറലായത്. തന്റെ രൂപത്തിൽ വലിയ മാറ്റം തന്നെയാണ് അദ്ദേഹം വരുത്തിയിരിക്കുന്നത്.

  ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ പുലർത്തുന്ന താരം തന്റെ പുതിയ ലുക്കിൽ ശരീരഭാരം നന്നേ കുറച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഇതോടൊപ്പം ചെറുതായി പിരിച്ചു വെച്ച മീശയും ചെറുതായി ട്രിം ചെയ്ത് നിർത്തിയ താടിയും ക്യാപ്റ്റൻ കൂളിന്റെ പുതിയ ലുക്കിന്റെ ഭാഗമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ത്യയില്‍ നടന്ന ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യഘട്ട മല്‍സരങ്ങളില്‍ കണ്ട അല്‍പ്പം തടിയുള്ള ധോണിയില്‍ നിന്നും തികച്ചും വ്യത്യസ്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകുന്നതിനിടെ എയർപോർട്ടിൽ നിന്നുമുള്ള കുറച്ചു ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിനുള്ളിലെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്ലെയിന്‍ ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ നിറത്തിലുള്ള പാന്റ്‌സുമായിരുന്നു ധോണിയുടെ വേഷം.
  അടുത്തിടെ തന്റെ 40 ആം ജന്മദിനം ധോണി ആഘോഷിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളോടൊപ്പം വളരെ ലളിതമായാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. റാഞ്ചിയിലെ സ്വന്തം ഫാം ഹൗസില്‍ വെച്ചായിരുന്നു ആഘോഷം.

  കോവിഡ് പ്രതിസന്ധി കാരണം ഐപിഎല്‍ പാതിവഴിയില്‍ വച്ച് മുടങ്ങിയ ശേഷം ധോണി ഭാര്യക്കും മകള്‍ സിവയ്ക്കുമൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഒരു കോട്ടേജിലും മൂന്നു പേരും കുറച്ചുനാളുകള്‍ താമസിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലും താരം വളരെ അപൂർവമായി മാത്രമേ അതിൽ ചിത്രങ്ങൾ പോസ്റ്റ് ചെയാറുള്ളൂ. ഭാര്യ സാക്ഷിയുടെ സമൂഹ മാധ്യമ പോസ്റ്റുകളിൽ നിന്നുമാണ് ധോണിയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് കൂടുതലും ലഭിക്കാറുള്ളത്.

  രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലിൽ മാത്രമാണ് ധോണി കളിക്കുന്നത്. ഈ സീസണിലെ ടൂര്‍ണമെന്റിലെ ആദ്യഘട്ടത്തിലെ മല്‍സരങ്ങളില്‍ ധോണിയുടെ ടീമായ ചെന്നൈ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ പഴയ ഫോമിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ചില പ്രകടനങ്ങൾ ധോണി പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഭേദപ്പെട്ട പ്രകടനം മാത്രമാണ് താരത്തിന് ബാറ്റിങ്ങിൽ കാഴ്ച്ചവെക്കാൻ കഴിഞ്ഞത്.

  കോവിഡ് പ്രതിസന്ധി മൂലം പകുതിക്ക് വെച്ച് ഐപിഎൽ സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്തായിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ ചെന്നൈയുടെ മികച്ച ഫോമം നിലനിര്‍ത്തുന്നതോടൊപ്പം സ്വന്തം പ്രകടനം മെച്ചപ്പെടുത്താനും ധോണി ശ്രമിക്കുമെന്നുറപ്പാണ്. ഈ സീസൺ കഴിയുന്നതോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ് എന്നതിനാൽ തന്റെ ടീമിന് ഐപിഎല്ലിലെ നാലാം കിരീടം നേടിക്കൊടുത്ത്‌ കളമൊഴിയാനാകും ക്യാപ്റ്റൻ കൂൾ ലക്ഷ്യമിടുന്നത്.
  Published by:Naveen
  First published: