നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം
Last Updated:
ഫൈനലിൽ സ്പെയിനിന്റെ റഫാൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചിന്. ഫൈനലിൽ സ്പെയിനിന്റെ റഫാൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-2, 6-3.
ജോക്കോവിച്ചിന്റെ പതിനഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിലെ ഏഴാം കിരീടവും. ആറു കിരീടങ്ങളെന്ന റോജർ ഫെഡററിന്‍റെ റിക്കാർഡും താരം മറികടന്നു.
ഇതോടൊപ്പം കിരീടങ്ങളുടെ എണ്ണത്തില്‍ യുഎസ് താരം പീറ്റ് സാംപ്രസിനെ മറികടന്ന് ജോക്കോവിച്ച് മൂന്നാമതെത്തി. റോജര്‍ ഫെഡറര്‍ (20), റാഫേല്‍ നദാല്‍ (16) എന്നിവര്‍ മാത്രം മുന്നില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് നദാലും ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടിയത്. 2012ല്‍ നടന്ന കലാശപ്പോരില്‍ ജോക്കോവിച്ചാണ് ജയിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2019 5:01 PM IST