കരോലിന പരുക്കേറ്റ് പിന്മാറി; ഇന്തോനേഷ്യൻ ബാഡ്മിന്റൺ കിരീടം സൈനക്ക്

Last Updated:
ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യയുടെ സൈന നേവാളിന് കിരീടം. ഫൈനൽ മത്സരത്തിനിടെ എതിരാളിയായ കരോലിന മാരിൻ കാൽമുട്ടിന് പരുക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സൈനക്ക് കിരീടം കിട്ടിയത്. ആദ്യ ഗെയിമിൽ 10-4ന് മുന്നിട്ടുനിൽക്കവയാണ് മാരിൻ പിന്മാറിയത്
. ഇതാദ്യമായാണ് ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെൻറിൽ സൈന കിരീടം നേടുന്നത്.
സെമിയിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് സൈന ഫൈനലിൽ കടന്നത്. ടൂർണമെന്റിൽ സൈന എട്ടാം സീഡും മാരിൻ അഞ്ചാം സീഡുമാണ്. ഇരുവരും അവസാനം ഏറ്റുമുട്ടിയ പതിനൊന്ന് മത്സരങ്ങളിൽ ആറിലും ജയം സ്പാനിഷ് താരത്തിനായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ‍്മിന്റൺ സെമിയിൽ സൈനയെ കരോലിന മാരിൻ തോൽപിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കരോലിന പരുക്കേറ്റ് പിന്മാറി; ഇന്തോനേഷ്യൻ ബാഡ്മിന്റൺ കിരീടം സൈനക്ക്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement