ലോഡ്സ്: ഏകദിന ക്രിക്കറ്റ് കിരീടത്തിന് ഇനി ഒരു അവകാശികള്‍ മാത്രം. അത് പുരുഷ ക്രിക്കറ്റിലായാലും വനിതാ ക്രിക്കറ്റിലായാലും അങ്ങനെ തന്നെ. ലോഡ്സില്‍ നടന്ന കലാശപ്പോരില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരവും സമനിലയില്‍ അവസാനിച്ചതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നേട്ടവുമായാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. അങ്ങനെ പുരുഷ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടു.
എന്നാല്‍ ഇംഗ്ലണ്ടിന്റെ വനിതാ ടീമുകള്‍ നാല് തവണയാണ് ഏകദിന കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍ 2017 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തായിരുന്നു ഇംഗ്ലീഷ് വനിതകള്‍ കിരീടം നേടിയത്. ഫൈനലില്‍ 9 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
നേരത്തെ മൂന്നുതവണയും ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴായിരുന്നു ഇംഗ്ലീഷ് വനിതകളുടെ കിരീടധാരണം. 1973, 1983, 2009 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ ഇവര്‍ ലോക ചാമ്പ്യന്മാരാകുന്നത്. കാത്തിരിപ്പിനൊടുവില്‍ പുരുഷ ടീമും ലോക കിരീടം ചൂടിയതോടെ ഏകദിന ലോകകപ്പില്‍ ഇനി പുരുഷ വിഭാഗത്തിലായാലും വനിതാ വിഭാഗത്തിലായാലും ഒരൊറ്റ ചാമ്പ്യന്മാരെ ഉള്ളൂ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.