ലോഡ്സ്: ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ 'ജയിക്കാന്‍' കഴിഞ്ഞില്ലെങ്കിലും കിവികളോട് തോല്‍വി വഴങ്ങാതെയാണ് ഇംഗ്ലണ്ട് പന്ത്രണ്ടാം ലോകകപ്പിന്റെ രാജാക്കന്മാരായത്. നിശ്ചിത അമ്പതോവറിലും സൂപ്പര്‍ ഓവറിലും കളി സമനിലയായതോടെയാണ് ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായത്.
എന്നാല്‍ കിരീടവുമായി ഇംഗ്ലീഷ് താരങ്ങളും സംഘവും മൈതാനം ചുറ്റുമ്പോള്‍ രസകരമായ ഒരു നിമിഷത്തിനും ലോഡ്സ് സാക്ഷ്യം വഹിച്ചു. താരങ്ങള്‍ ലോകകിരീടം പരിശീലകന് ട്രെവര്‍ ബെയ്ലിസ്സിന്റെ കൈയ്യില്‍ നല്കി മുന്നേ നടക്കുകയായിരുന്നു. എന്നാല്‍ ട്രോഫി കൈയ്യിലെടുത്തെങ്കിലും ഉടന്‍ തന്നെ തന്റെ ഒപ്പമുള്ളവര്‍ക്ക് കൈമാറാന്‍ തിടുക്കപ്പെടുകയായിരുന്നു അദ്ദേഹം.
പരിശീലക സംഘത്തിലുള്ളവര്‍ കിരീടം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതുകേള്‍ക്കാതെ ട്രോഫി കൈമാന്‍ ശ്രമിക്കുകയും ചെയ്ത ബെയ്ലിസ്സ് ആരും വാങ്ങുന്നില്ലെന്ന് മനസിലായതോടെ കിരീടം ഗ്രൗണ്ടില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് ഉടന്‍ തന്നെ തിരിച്ചെടുക്കുന്നുമുണ്ട്. പരിശീലകന് ക്രെഡിറ്റ് ഒന്നും ആവശ്യമില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് ഐസിസിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
— Cricket World Cup (@cricketworldcup) July 15, 2019
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.