ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
2015 വരെ രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരമായിരുന്നു
ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു. 86 വയസ്സായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച താരമായിരുന്നു. 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ചാൾട്ടൺ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് തന്റെ ഫുട്ബോൾ കരിയറിലെ ഭൂരിഭാഗം സമയം നീക്കി വെച്ചത്. ഇംഗ്ലണ്ടിനു വേണ്ടി 106 മത്സരങ്ങൾ കളിച്ചു. 2015 വരെ രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരമായിരുന്നു. 1968 ൽ യൂറോപ്യൻ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്തുന്നതിലും ചാൾട്ടണിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Sir Bobby Charlton CBE, 1937-2023.
Words will never be enough.
— Manchester United (@ManUtd) October 21, 2023
advertisement
ചാൾട്ടന്റെ കുടുംബമാണ് ഇതിഹാസ താരത്തിന്റെ വിയോഗ വാർത്ത ലോകത്തെ അറിയിച്ചത്. 2020 ൽ ചാൾട്ടന് ഡിമെൻഷ്യ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
Eternally grateful.
United forever.— Manchester United (@ManUtd) October 21, 2023
1956 ലാണ് ചാൾട്ടൺ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബിനായി 758 മത്സരങ്ങൾ കളിച്ച താരം 249 ഗോളുകൾ നേടി. റയാൻ ഗിഗ്‌സും വെയ്ൻ റൂണിയും മറികടക്കുന്നതുവരെ ഇത് ദീർഘകാല ക്ലബ്ബ് റെക്കോർഡുകളായിരുന്നു. ക്ലബ്ബിലെ നീണ്ട 17 വർഷത്തിനിടയിൽ ക്ലബിന് മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തു. ഒരു തവണ യൂറോപ്യൻ കപ്പ്, എഫ്.എ കപ്പ് കിരീടങ്ങളും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 21, 2023 10:07 PM IST