'കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ടുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം;'അനധികൃതമായി പുഴ കയ്യേറി'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുഴ കയ്യേറുകയും നിർമ്മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദേശം
കോഴിക്കോട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കോഴിക്കോട് പുള്ളാവൂരിലെ പുഴയ്ക്ക് നടുവിൽ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. കൊടുവള്ളി നഗരസഭയ്ക്കാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്.
അനധികൃതമായി പുഴ കയ്യേറുകയും നിർമ്മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി.
ചാത്തംഗലം പഞ്ചായത്തിനായിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ പുള്ളാവൂർ പുഴയിൽ അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കിയിരുന്നു. പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്നും കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കൊടുവള്ളി നഗരസഭയുടെ വിശദീകരണം.
advertisement

പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നില്‍ക്കുകയുള്ളൂവെന്ന് നഗരസഭാ ചെയർ വ്യക്തമാക്കിയിരുന്നു. പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫിഫ ഔദ്യോഗിക പേജുകളിലടക്കം കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2022 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ടുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം;'അനധികൃതമായി പുഴ കയ്യേറി'