Ind vs Aus | ഫിറ്റ്നസ് ക്ളിയറൻസില്ല; ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഉടൻ ഓസ്ട്രേലിയയിലേക്കില്ലെന്ന് റിപ്പോർട്ട്

Last Updated:

2023 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അവസാനമായി 34കാരനായ ഷമി ടെസ്റ്റ് മത്സരം കളിച്ചത്

News18
News18
ഫിറ്റ്നസ് ക്ലിയറൻസിന്റെ പ്രശ്നമുള്ളതിനാൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ബാക്കിയുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ഉടൻ ഒന്നും ഓസ്ട്രേലിയയിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്.
നിലവിൽ ബംഗാളിനുവേണ്ടി മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ഷമി ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായെന്നും , ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അടുത്തൊന്നും ഓസ്ട്രേലിയയിലേക്ക് പോകില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ടെസ്റ്റ് മാച്ചിൽ ദൈർഘമേറിയ സ്പെല്ലുകൾ ഷമിക്ക് എറിയാൻ കഴിയുമോ എന്ന കാര്യത്തിൽ  ആശങ്കയുള്ളതായും ബാംഗ്ലൂരിലെ സെന്റർ ഓഫ് എക്സലൻസ് സ്റ്റാഫ് അദ്ദേഹത്തെ ദിനംപ്രതി വിലയിരുത്തുന്നുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.
advertisement
2023 ജൂണിൽ ഓവലിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി 34കാരനായ ഷമി ടെസ്റ്റ് മത്സരം കളിച്ചത്. ഒരുമാസത്തിന് മുൻപ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഷമി ബംഗാളിന് വേണ്ടി ഒരു ഫസ്റ്റ് ക്ലാസ് മത്സരവും 8 ടി20 മത്സരങ്ങളും ഇതുവരെ കളിച്ചു. പരിക്കിനെ തുടർന്നാണ് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്നും മുഹമ്മദ് ഷമി വിട്ടുനിന്നത്. ബുധനാഴ്ച (ഡിസംബർ 11) നടക്കുന്ന സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബറോഡക്കെതിരെ ഷമി പന്തെറിയും.
advertisement
ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ പേസ് നിര ഓസ്ട്രേലിയൻ ബാറ്റ്സമാൻമാരെ നേരിടുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സ്റ്റാർ ബൗളറായ ഷമിയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആരാധകർക്കിടയിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്തത് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുളഅള മടങ്ങിവരവ് വൈകിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത് മൂന്നാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഒരു തിരിച്ചടിയായിരിക്കുകയാണ്. ഡിസംബർ 14 മുതൽ ബ്രിസ്ബെയിനിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ind vs Aus | ഫിറ്റ്നസ് ക്ളിയറൻസില്ല; ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഉടൻ ഓസ്ട്രേലിയയിലേക്കില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
വിജയ് രാഷ്ട്രീയ റാലി നടത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്ന്
വിജയ് രാഷ്ട്രീയ റാലി നടത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്ന്
  • ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് വിജയ് നടത്തിയ രാഷ്ട്രീയ റാലിയിൽ 39 മരിച്ചു

  • ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണം

  • വിജയ്‌യുടെ കരൂർ റാലിക്ക് 10,000 പേർക്ക് മാത്രമാണ് അനുമതി

View All
advertisement