ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു
ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിനിടെ കനത്ത മഴ പെയ്തതോടെ കളി നിര്‍ത്തിവെച്ച റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.
🚨🇵🇪LIGHTNING STRIKES SOCCER MATCH IN PERU
Jose Hugo de la Cruz Meza, 39, was killed instantly, and 5 players were injured during a regional tournament in Chilca.
Goalkeeper Juan Chocca Llacta, 40, also received a direct strike and was rushed to hospital in a taxi with serious… pic.twitter.com/7zdnwAoc8c
— Mario Nawfal (@MarioNawfal) November 4, 2024
advertisement
റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗോൾകീപ്പർ ജുവാൻ ചോക്ക ലാക്ട (40)ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ട്. മിന്നൽ പതിക്കുന്നതിന് തൊട്ടുപിന്നാലെ എട്ട് താരങ്ങളെങ്കിലും നിലത്ത് വീഴുന്നത് വീഡിയോയിൽ കാണാം. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
advertisement
ഹുഗോ ദെ ല ക്രൂസ് മെസ ഒരു ലോഹ ബ്രേസ്ലെറ്റ് ധരിച്ചാണ് കളിച്ചതെന്നും ഇതാകാം മിന്നലേല്‍ക്കാൻ കാരണമെന്നും സ്പോര്‍ട്സ് ബൈബിൾ റിപ്പോർട്ടിൽ പറയുന്നു.
കായിക മത്സരങ്ങൾക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിന് ഈ സംഭവം കാരണമായിട്ടുണ്ട്. മൺസൂൺ കാലത്ത് ഇടയ്ക്കിടെ ഇടിമിന്നൽ അനുഭവപ്പെടുന്ന ഹുവാൻകോയോ പോലുള്ള ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Summary: A football player was killed after being struck by lightning during a football match in Peru. It is reported that five others have also been injured due to the incident.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 04, 2024 8:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ