'ബാറ്റിങ്ങില്‍ ഒട്ടേറെ പോരായ്മകളുണ്ട്' ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറെന്ന് പാക് മുന്‍ താരം അബ്ദുള്‍ റസാഖ്

അദ്ദേഹത്തെ ലോകത്തെ മികച്ച ഓള്‍റൗണ്ടറാക്കി ഞാന്‍ മാറ്റും ബിസിസിഐയ്ക്ക് ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്നെ ലഭിക്കും

news18
Updated: June 28, 2019, 5:24 PM IST
'ബാറ്റിങ്ങില്‍ ഒട്ടേറെ പോരായ്മകളുണ്ട്' ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറെന്ന് പാക് മുന്‍ താരം അബ്ദുള്‍ റസാഖ്
hardik rasaq
  • News18
  • Last Updated: June 28, 2019, 5:24 PM IST
  • Share this:
ലണ്ടന്‍: ഇന്ത്യന്‍ യുവതാരവും ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. താരത്തിന്റെ ബാറ്റിങ്ങ് അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നാണ് റസാഖിന്റെ ഓഫര്‍. ട്വിറ്ററിലൂടെയാണ് താരം ഹര്‍ദ്ദിക്കിന്റെ പരിശീലകനാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം വിന്‍ഡീസുമായുള്ള മത്സരത്തില്‍ 38 പന്തില്‍ നിന്ന് 46 റണ്‍സ് പാണ്ഡ്യ എടുത്തിരുന്നു. എന്നാല്‍ 25 കാരനായ താരത്തിനു മികച്ച ഓള്‍റൗണ്ടര്‍ ആകാന്‍ കഴിയുമെന്നും ബാറ്റിങ്ങ് ടെക്‌നിക് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പാക് മുന്‍ താരം പറയുന്നു.

Also Read: 'പ്രോട്ടീസ് തിരമാലകളില്‍ ലങ്ക മുങ്ങുന്നു' ശ്രീലങ്കയ്ക്ക് 72 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടം

'പാണ്ഡ്യയുടെ ഇന്നത്തെ ബാറ്റിങ്ങ് ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പന്ത് ഹിറ്റ് ചെയ്യുമ്പോള്‍ ബോഡി ബാലന്‍സിങ്ങില്‍ ഒട്ടേറെ പിഴവുകള്‍ കാണുന്നു. അദ്ദേഹത്തെ ലോകത്തെ മികച്ച ഓള്‍റൗണ്ടറാക്കി ഞാന്‍ മാറ്റും ബിസിസിഐയ്ക്ക് ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്നെ ലഭിക്കും.' റസാഖ് ട്വീറ്റ് ചെയ്തു. 39 കാരനായ റസാഖ് പാകിസ്ഥാനായി 269 വിക്കറ്റുകളും 5,000 റണ്‍സും നേടിയിട്ടുണ്ട്.

First published: June 28, 2019, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading