ഏഴു വർഷത്തെ വിലക്കിനു ശേഷം ക്രിക്കറ്റിലേക്ക് ശ്രീശാന്ത് മടങ്ങിയെത്തിയപ്പോൾ, ആരാധകർ പോലും ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റ്. അതിൽ ഓരോ അഞ്ചു വിക്കറ്റ് നേട്ടവും നാലു വിക്കറ്റ് നേട്ടവും. ഏഴു വർഷം കളിക്കളത്തിൽ നിന്ന് മാറിനിന്ന് ഒരാളാണെന്ന് പറയാനാകാത്ത അതുല്യമായ പ്രകടനം.
ഇത്തവണത്തെ ഐ പി എൽ താരലേലത്തിൽ ശ്രീശാന്തും ഉണ്ടാകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഐപിഎല്ലിൽ ഒരു ടീമിനു വേണ്ടി ശ്രീശാന്ത് പന്തെറിയാൻ ഉണ്ടാകുമെന്ന് ഏവരും ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ ശ്രീശാന്തിനെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിക്കൊണ്ട് താരലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക വന്നു. ശ്രീശാന്ത് അതിൽ ഇല്ലായിരുന്നു. അതുകൊണ്ടൊന്നും ശ്രീശാന്തിനെ തളർത്താനാകില്ലെന്ന് തെളിയിക്കുന്ന പ്രകടനത്തിനാണ് പിന്നീട് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റ് സാക്ഷിയായത്.
കരുത്തരായ ഉത്തർപ്രദേശും കർണാടകയും റെയിൽവേസും ഉൾപ്പെട്ട എലീറ്റ് സി ഗ്രൂപ്പിലാണ് കേരളം പോരിന് ഇറങ്ങിയത്. ഒഡീഷയ്ക്കെതിരെ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്, ഉത്തർപ്രദേശിനെതിരെ 65 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്, റെയിൽവേസിനെതിരെ 68 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്, ബീഹാറിനെതിരെ 30 റൺസ് വഴങ്ങി നാലു വിക്കറ്റ് എന്നിങ്ങനെയാണ് ശ്രീശാന്തിന്‍റെ പ്രകടനം. കർണാടകയ്ക്കെതിരെയാണ് ശ്രീശാന്തിന് വിക്കറ്റ് ലഭിക്കാതിരുന്നത്.
ഉത്തർപ്രദേശിനെതിരെ അവസാന ഓവറുകളിൽ ശ്രീശാന്ത് നടത്തിയ മിന്നുംപ്രകടനമാണ് കേരളത്തിന്‍റെ ജയത്തിന് അടിത്തറയായത്. ഇന്നിംഗ്സിന്‍റെ അവസാനം മൂന്നു ഓവറുകൾക്കിടെ നാലു വിക്കറ്റ് വീഴ്ത്തിയ എസ്. ശ്രീശാന്ത് ആണ് കേരളത്തിനുവേണ്ടി ബോളിങിൽ തിളങ്ങിയത്. ആകെ 9.4 ഓവർ എറിഞ്ഞ ശ്രീശാന്ത് 64 റൺസ് വഴങ്ങിയ അഞ്ചു വിക്കറ്റെടുത്തു. ശ്രീശാന്ത് ഉൾപ്പടെയുള്ള കേരള ബോളർമാരുടെ മികവിൽ ഉത്തർപ്രദേശിനെ 49.4 ഓവറിൽ 283 റൺസിന് പുറത്താകുകയായിരുന്നു. ഉത്തർപ്രദേശ് ഉയർത്തിയ 284 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കേരളം ഏഴു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അർദ്ധസെഞ്ച്വറി നേടിയ റോബിൻ ഉത്തപ്പ, സച്ചിൻ ബേബി എന്നിവരുടെ മികവിലാണ് കേരളം ലക്ഷ്യം അനായാസമാക്കിയത്.
Also Read-
ശ്രീശാന്തിന് അഞ്ച് വിക്കറ്റ് നേട്ടം; യുപിക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയംബീഹാറിനെതിരെയും ഉജ്ജ്വല പ്രകടനമാണ് ശ്രീശാന്ത് പുറത്തെടുത്തത്. നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബിഹാറിനെ ബാറ്റിങ്ങിന് അയച്ച കേരളം, 9.4 ഓവർ ബാക്കിനിൽക്കെയാണ് എതിരാളികളെ ചെറിയ സ്കോറിൽ എറിഞ്ഞൊതുക്കിയത്. കേരളത്തിനായി ശ്രീശാന്ത് ഒൻപത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. രണ്ട് മെയ്ഡൻ ഓവറുകളും ശ്രീശാന്ത് എറിഞ്ഞു. ജലജ് സക്സേന 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്നും എം ഡി നിധീഷ് എട്ട് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനാണ് ശേഷിച്ച വിക്കറ്റ്. 149 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.