നാലാം ഏകദിനത്തിൽ ജയം; ഇന്ത്യയ്ക്കെതിരെ പരമ്പര നേടി ദക്ഷിണാഫ്രിക്കൻ വനിതകൾ

Last Updated:

കളിയുടെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബോളിങ് നിരക്ക് ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.

ലക്നൗ: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം. നാലാം ഏകദിനം ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 3-1 നു സ്വന്തമാക്കി.
സ്കോർ- ഇന്ത്യ 266/4 (50), ദക്ഷിണാഫ്രിക്ക 269/3 (48.4)
ഇന്ത്യയുടെ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കക്കായി ആദ്യ വിക്കറ്റിൽ ലീസെൽ ലീയും ലോറ വോൾവാർട്ടും ചേർന്ന് നേടിയ 116 റൺസ് കൂട്ടുകെട്ടാണ് അവരുടെ ജയത്തിൽ നിർണായകമായത്. ലീ (69), ലോറ (53), ഗൂഡാൽ ( 59) , ഡു പ്രീസ് (61) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ദക്ഷിണാഫ്രിക്കൻ വിജയം ആധികാരികമാക്കി. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബോളിങ് നിരക്ക് ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
advertisement
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് സ്കോർ ചെയ്തു. പുനം റാവതിന്‍റെ സെഞ്ചുറിയും ഹർമൻപ്രീത് കൗറിന്‍റെ അർദ്ധ സെഞ്ച്വറിയും ആണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്.
നാലാം ഏകദിനം ഇന്ത്യ തോറ്റതോടെ 17ന് നടക്കുന്ന അഞ്ചാം ഏകദിനം ചടങ്ങ് മാത്രമായി. മത്സരം ജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയത്. ഇന്ത്യയുടെ സ്കോർ പിന്തുടർന്ന് ജയിച്ച ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ സ്കോർ പിന്തുടർന്നുള്ള തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നു കുറിച്ചത്.
advertisement
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ നിർണായക ഘട്ടത്തിൽ മഴ വിരുന്നിനെത്തിയപ്പോൾ ഇന്ത്യൻ വനിതകൾക്ക് നിരാശപ്പെടുത്തുന്ന തോൽവി നേരിട്ടിരുന്നു. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആറു റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യൻ വനിതകളെ കീഴടക്കിയത്. ഈ തോൽവിയോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 2-1ന് പിന്നിലായിരുന്നു. മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയ മൽസരത്തിലാണ് ഇന്ത്യയുടെ നിർഭാഗ്യകരമായ തോൽവി. ദക്ഷിണാഫ്രിക്കയുടെ ആനി ബോഷിനെതിരെ ബൗണ്ടറി നേടിക്കൊണ്ടാണ് മിതാലി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അടുത്ത പന്തിൽ മിതാലി പുറത്താവുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും രണ്ടാം മൽസരത്തിൽ ഇന്ത്യയും വിജയം നേടിയിരുന്നു.
advertisement
മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ചു. 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ഇന്ത്യ നേടിയത്. പൂനം റാവത്തിന്റെ അർദ്ധ സെഞ്ചുറി ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 108 പന്തിൽ 11 ഫോറുകൾ ഉൾപ്പെടെ 77 റൺസാണ് താരം അടിച്ചു കൂട്ടിയത്. ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കൂട്ടുപിടിച്ചാണ് പൂനം റാവത്ത് തന്റെ ഇന്നിങ്ങ്സ് പടുത്തുയർത്തിയത്. ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, മിതാലി രാജ് എന്നിവർ 36 റൺസ് വീതവും സംഭാവന നൽകി.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലിസ്സെല്ലേ ലീയുടെ സെഞ്ചുറിയാണ് അവരുടെ വിജയത്തിന് മുതൽക്കൂട്ടായത്. പുറത്താകാതെ നിന്ന് നേടിയ 16 ഫോറുകളും 2 സിക്സും സഹിതം 132 റൺസാണ് ലീ അടിച്ചു കൂട്ടിയത്. ദക്ഷിണാഫ്രിക്ക 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്ത് നിൽക്കുമ്പോഴാണ് മഴയെത്തിയത്. ആറു വിക്കറ്റ് കൈയ്യിലിരിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 21 പന്തിൽ 26 റൺസ് വേണമായിരുന്നു. മത്സരം പ്രവാചനാതീതമായ ഘട്ടത്തിൽ അപ്രതീക്ഷമായെത്തിയ മഴ ഇന്ത്യക്ക് നിരാശകരമായ ആറു റൺസ് തോൽവിയാണ് സമ്മാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
നാലാം ഏകദിനത്തിൽ ജയം; ഇന്ത്യയ്ക്കെതിരെ പരമ്പര നേടി ദക്ഷിണാഫ്രിക്കൻ വനിതകൾ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement