'നിങ്ങളെയോര്‍ത്ത് അഭിമാനം'; ലോകകപ്പ് പരാജയത്തിൽ എംബാപ്പെയെ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

Last Updated:

പരാജയത്തിന് ശേഷം വളരെയധികം അസ്വസ്ഥനായ എംബാപ്പയെ മാക്രോണ്‍ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

ദോഹ: ഖത്തര്‍ ലോകകപ്പ് പരാജയത്തില്‍ ഫ്രാന്‍സിനെ ആശ്വസിപ്പിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഫ്രഞ്ച് ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പയെ ആശ്വസിപ്പിക്കുന്ന മാക്രോണിന്റെ ദൃശ്യങ്ങൾ ഫ്രാൻസ് ആരാധകരുടെ മനസ്സ് കീഴടക്കി. ഓരോരുത്തരെക്കുറിച്ചും വളരെ അഭിമാനം തോന്നുവെന്നാണ് മാക്രോണ്‍ പറഞ്ഞത്.
പരാജയത്തിന് ശേഷം വളരെയധികം അസ്വസ്ഥനായ എംബാപ്പയെ മാക്രോണ്‍ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഫ്രഞ്ച് ടീമിന് ആശംസകള്‍ എന്നാണ് മാക്രോണ്‍ ഫൈനലിന് ശേഷം ട്വിറ്ററില്‍ കുറിച്ചത്.
‘ഫ്രഞ്ച് ടീമിന് ആശംസകള്‍. രാജ്യത്തെ ജനങ്ങളെ നിങ്ങള്‍ നിരാശപ്പെടുത്തിയില്ല. വിജയിച്ച അര്‍ജന്റീനിയന്‍ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു,’ എന്നാണ് മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചത്.
advertisement
ഖത്തര്‍ ലോകകപ്പില്‍ ഹാട്രിക് ഗോള്‍ നേടിയ താരമാണ് ഫ്രാന്‍സിന്റെ സൂപ്പർ താരമായ കിലിയന്‍ എംബാപ്പെ. ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ താരമാണ് 24കാരനായ എംബാപ്പെ. 2026ലെ ലോകകപ്പില്‍ മികച്ച ഫോമില്‍ എത്താന്‍ കഴിയുന്ന താരമാണ് എംബാപ്പെയെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.
advertisement
അതേസമയം വേള്‍ഡ് കപ്പില്‍ അര്‍ജന്റീന ലോകചാമ്പ്യന്മാരായിരിക്കുകയാണ്. ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഇനി ഒരു ലോകകപ്പ് കളിക്കാന്‍ മെസി എന്ന മജീഷ്യന്‍ അര്‍ജന്റീനയ്ക്കായി എത്തില്ല.
advertisement
ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞത് മെസി ആണ്. ഫൈനലില്‍ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി. ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്.
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റൊസാരിയോ തെരുവുകളിലേക്ക് ആ ലോകകപ്പ് എത്തുന്നു. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്.
advertisement
മത്സരത്തിന്റെ തുടക്കം മുതല്‍ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമാണ് അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ലോകചാമ്പ്യന്മാര്‍. 4-3 എന്ന സ്‌കോറിനാണ് അര്‍ജന്റീന ഷൂട്ടൌട്ടില്‍ വിജയിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങളെയോര്‍ത്ത് അഭിമാനം'; ലോകകപ്പ് പരാജയത്തിൽ എംബാപ്പെയെ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement