എംബാപ്പെ 1966ന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരം
- Published by:Anuraj GR
- news18-malayalam
Last Updated:
നിശ്ചിതസമയത്ത് 80, 81 മിനിട്ടുകളിലും അധികസമയത്തിന്‍റെ രണ്ടാംപകുതിയിൽ 118-ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ
ലോകകപ്പ് ഫൈനലിൽ 1966ന് ശേഷം ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടം കൈവരിച്ച് കീലിയൻ എംബാപ്പെ. അർജന്‍റീനയ്ക്കെതിരായ ഫൈനലിൽ തോൽവി മുഖാമുഖം കണ്ട നിമിഷങ്ങളിലായിരുന്നു എംബാപ്പെയുടെ മൂന്നു ഗോളുകളും. നിശ്ചിതസമയത്ത് 80, 81 മിനിട്ടുകളിലും അധികസമയത്തിന്‍റെ രണ്ടാംപകുതിയിൽ 118-ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 1966ൽ ഇംഗ്ലണ്ടിനുവേണ്ടി പശ്ചിമ ജർമ്മനിക്കെതിരെ ഹസ്റ്റാണ് ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയത്.
80-ാം മിനിട്ടിലും അധികസമയത്തും പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഇന്നത്തെ മൂന്നു ഗോളുകളോടെ ഈ ലോകകപ്പിൽ 8 ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ഷൂവിനുള്ള പോരാട്ടത്തിലും മുന്നിലെത്തി. 7 ഗോളുകളുമായി മെസി രണ്ടാമതാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 11:15 PM IST