Glenn Maxwell | 'ഇന്ത്യയിലെ ബന്ധുക്കള്‍ ആവേശം കാട്ടി'; വിവാഹ ക്ഷണക്കത്ത് ചോര്‍ന്നത് ഞെട്ടിച്ചെന്ന് മാക്‌വെല്‍
- Published by:Jayesh Krishnan
 - news18-malayalam
 
Last Updated:
ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംഷയുമാണ് ക്ഷണക്കത്ത് ചോര്‍ന്നതിന് കാരണമായതെന്ന് മക്‌സ്‌വെല്‍ പറഞ്ഞു
സിഡ്‌നി: വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത്(Wedding Invite) സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌വെല്‍(Glenn Maxwell). തീര്‍ത്തും സ്വകാര്യമായി നടത്താന്‍ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് പ്രചരിച്ചത് ഞെട്ടിച്ചതായി താരം വ്യക്തമാക്കി. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംഷയുമാണ് ക്ഷണക്കത്ത് ചോര്‍ന്നതിന് കാരണമായതെന്ന് മക്‌സ്‌വെല്‍ പറഞ്ഞു.
വിവാഹച്ചടങ്ങിന്റെ തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഞെട്ടിച്ചു. തിയ്യതി പരസ്യമായ സാഹചര്യത്തില്‍ വിവാഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും താരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഡിജിറ്റല്‍ മീഡിയ ആയ cricket.com.au-ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'സത്യത്തില്‍ തീര്‍ത്തും സ്വകാര്യമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ബന്ധുക്കളില്‍ ചിലര്‍ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു' മാക്‌സ്‌വെല്‍ പറഞ്ഞു.
advertisement
തമിഴ് വംശജ വിനി രാമനുമായുള്ള മാര്‍ച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നു വിവാഹം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴ് ആചാരപ്രകാരമാണ് ഇവരുടെ വിവാഹവും നടത്തുക.
GlennMaxwell marrying Vini Raman. Going by the cute traditional Tamil muhurta patrikai, we'd bet there may likely be a TamBram ceremony... Will there be a white gown wedding too?
Congratulations Glenn and Vini ! @Gmaxi_32 pic.twitter.com/uJeSjHM1we
— Kasturi Shankar (@KasthuriShankar) February 12, 2022
advertisement
ചെന്നൈയില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി. വിനി ജനിച്ചത് ഓസ്ട്രേലിയയില്‍ ആണെങ്കിലും മാതാപിതാക്കള്‍ തമിഴ് പാരമ്പര്യം തുടരുന്നവരാണ്.
ബിഗ് ബാഷ് ലീഗില്‍ മാക്‌സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2017 ലാണ് മാക്‌സ്വെല്ലും വിനിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പത്യക്ഷപ്പെട്ടിരുന്നു. 2019 ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാക്‌സ്വെല്ലിനൊപ്പം വിനിയുമുണ്ടായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2022 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Glenn Maxwell | 'ഇന്ത്യയിലെ ബന്ധുക്കള്‍ ആവേശം കാട്ടി'; വിവാഹ ക്ഷണക്കത്ത് ചോര്‍ന്നത് ഞെട്ടിച്ചെന്ന് മാക്‌വെല്‍


