Gokulam Kerala Wins ILeague | ഗോകുലം എഫ്.സി ഐ ലീഗ് ജേതാക്കളാകുന്ന ആദ്യ കേരളം ടീം; ചരിത്രനേട്ടം ട്രാവുവിനെ തകർത്ത്

Last Updated:

ആവേശകരമായ മൽസരത്തിന്റെ 70 ആം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം കേരള 4 ഗോളുകൾ മടക്കികൊണ്ട് വൻ തിരിച്ചു വരവ് നടത്തിയത്.

കൊൽക്കത്ത : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള ഒരു ക്ലബ്‌ ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ ചുണക്കുട്ടികൾ ചാമ്പ്യൻമാരായത്. ആവേശകരമായ മൽസരത്തിന്റെ 70 ആം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം കേരള 4 ഗോളുകൾ മടക്കികൊണ്ട് വൻ തിരിച്ചു വരവ് നടത്തിയത്. ഈ വിജയത്തോടെ 29 പോയിന്റോടെയാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
ഗോകുലം - ട്രാവു മത്സരത്തിലെ ജേതാക്കള്‍ കിരീടം ചൂടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. 26 പോയിന്റ് വീതമാണ് ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്കുണ്ടായിരുന്നത്. സീസണിലെ ആദ്യ തവണയും ഗോകുലം ചര്‍ച്ചലിനെ തോല്‍പ്പിച്ചിരുന്നു. 3-1 നായിരുന്നു അന്ന് ഗോകുലം വിജയിച്ചത്.
വിദ്യാസാഗര്‍ സിങ്ങിലൂടെയാണ് ആദ്യപകുതിയില്‍ ട്രാവു മുന്നിലെത്തിയത്. 23ആം മിനിറ്റിലാണ് കളിയില്‍ ട്രാവു ലീഡു നേടിയത്. 70ആം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഷെരീഫ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോൾ നേടി. ഇതിനു പിന്നാലെ 8 മിനിറ്റിനുള്ളിൽ തുടരെ രണ്ടു തവണ ഗോൾ വല കുലുക്കി ഗോകുലം ട്രാവുവിനെ സമ്മര്‍ദ്ദത്തിലാക്കി. എമില്‍ ബെന്നിയും ഡെന്നീസ് അഗ്വാരെയുമാണ് ഗോകുലം കേരളയ്ക്ക് വേണ്ടി ഗോൾ നേടിയത്. എമിൽ 74ആം മിനിറ്റിലും ഡെന്നിസ് 77ആം മിനിറ്റിലുമാണ് സ്കോർ ചെയ്തത്. ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്റില്‍ മുഹമ്മദ് റഷീദിന്റെ വക ട്രാവുവിന്റെ നെഞ്ചത്ത് അവസാന ആണിയും അടിച്ച് കേരളം കിരീടം സ്വന്തമാക്കി.
advertisement
രണ്ടാം പകുതിയില്‍ നിരന്തരം ആക്രമണം നടത്തിയതാണ് ഗോകുലത്തിന് തുണയായത്. കോച്ച് വിഞ്ചെന്‍സോ ആല്‍ബര്‍ട്ടോയുടെ ആക്രമണാത്മകമായ ശൈലിയാണ് സീസണില്‍ ഗോകുലത്തിന്റെ മുന്നേറ്റത്തിന് കാരണമായത്. മുന്നേറ്റ നിരയില്‍ ഘാന താരങ്ങളായ ഡെന്നിസ് അഗ്വാരെ, ഫിലിപ് അഡ്ജ എന്നിവരും മധ്യനിരയില്‍ അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദും മലയാളി താരം എമില്‍ ബെന്നിയും മികച്ച പ്രകടനം പുറത്തെടുത്തു.
advertisement
ഫൈനല്‍ റൗണ്ടില്‍ മൂന്നു ക്ലബ്ബുകളായിരുന്നു ഐ ലീഗ് കിരീടത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. ഗോകുലത്തെക്കൂടാതെ ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിവരും കിരീട പ്രതീക്ഷയിലായിരുന്നു. ചാംപ്യന്മാരാവാന്‍ ജയമായിരുന്നു ഈ കളിയില്‍ ഗോകുലത്തിനു വേണ്ടിയിരുന്നത്. ജയിച്ചാല്‍ ട്രാവുവിനും വിജയികളാവാമായിരുന്നു. ചര്‍ച്ചിലിന് കിരീടം ലഭിക്കണമെങ്കില്‍ അവര്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ഒപ്പം ട്രാവു ഗോകുലം കേരള പോരാട്ടം സമനിലയില്‍ ആവുകയും വേണമായിരുന്നു.
advertisement
Summary- Gokulam Kerala FC Win I-League 2020-21 Become 1st Team from Kerala to Do So
മലയാളം വാർത്തകൾ/ വാർത്ത/Sports/
Gokulam Kerala Wins ILeague | ഗോകുലം എഫ്.സി ഐ ലീഗ് ജേതാക്കളാകുന്ന ആദ്യ കേരളം ടീം; ചരിത്രനേട്ടം ട്രാവുവിനെ തകർത്ത്
Next Article
advertisement
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
  • ഹമാസ് 47 ഇസ്രായേലി ബന്ദികളുടെ 'വിടവാങ്ങൽ' ചിത്രങ്ങൾ പുറത്തുവിട്ടു.

  • ബന്ദികളുടെ ഭാവി നെതന്യാഹുവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • 986ൽ പിടികൂടിയ റോൺ അരാദിന്റെ പേരാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്

View All
advertisement