ഹെയ്ഡനും പ്രവചിച്ചു; ടെസ്റ്റ് പരമ്പര ഇന്ത്യ നേടും

Last Updated:
സിഡ്നി: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പയിലെ വിജയികളെ പ്രവചിച്ച് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. ഇത്തവണത്തെ പരമ്പര ഇന്ത്യ നേടാനാണ് സാധ്യതയെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഓസീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീം വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യ പരമ്പര നേടുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ രണ്ടെണ്ണം കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഓരോ ജയവുമായി 1-1 എന്ന നിലയിലാണുള്ളത്. പരമ്പര ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇത്തവണ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പരമ്പര നേടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു ഇതിനു സമാനമായ പ്രവചനമാണ് ഹെയ്ഡന്റേതും.
Also Read: സഞ്ജുവിന്റെ വിവാഹത്തിന് ദ്രാവിഡ് എത്താനുള്ള കാരണം
ഇന്ത്യയുടെ ബൗളിംഗ് നിര വളരെ കരുത്തുറ്റതാണെന്നും സ്പിന്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് ഓസീസിനെക്കാള്‍ മുന്‍തൂക്കം ഉണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. പരമ്പരയില്‍ ഇതുവരെ വലിയ കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെട പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുകൂടി കഴിയുകയാണെങ്കില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ജയം സ്വന്തമാക്കാമെന്നും ഹെയ്ഡന്‍ പറഞ്ഞു.
advertisement
Dont Miss: 'കാര്യങ്ങള്‍ കൈവിട്ടാല്‍ കോഹ്‌ലി ഇങ്ങനെയാണ്'; ഓസീസ് മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന്റെ പരാജയം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പെരുമാറ്റം ചര്‍ച്ചയായിരിക്കവേയാണ് ഹെയ്ഡന്‍ ഇന്ത്യക്കനുകൂലമായ പ്രവചനം നടത്തിയിരിക്കുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണിലാണ് നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഹെയ്ഡനും പ്രവചിച്ചു; ടെസ്റ്റ് പരമ്പര ഇന്ത്യ നേടും
Next Article
advertisement
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
  • ലോസ് ഏഞ്ചല്‍സില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഓടിച്ചു

  • പ്രകടനക്കാർ വഴിയില്‍ നിന്ന് മാറിയതോടെ ആളപായമില്ല, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

  • ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി

View All
advertisement