ടോസിങ്ങ് സമയത്ത് ഏഴുവയസുകാരന്‍ ഉപനായകന്‍ പറഞ്ഞതിതാണ്
Last Updated:
മെല്‍ബണ്‍: ഇത്തവണത്തെ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത ഓസീസ് ടീമിന്റെ ഉപനായകന്‍ ഏഴുവയസുകാരനാണ് എന്നതായിരുന്നു. ഇന്ന മത്സരത്തിനുള്ള ടോസിങ്ങിനായ് ഇരുനായകന്മാരെത്തിയപ്പോഴും കൈയ്യടികള്‍ ലഭിച്ചത് ഓസീസ് ഉപനായകന്‍ ആര്‍ച്ചി ഷില്ലര്‍ക്ക് തന്നെ.
ഓസീസ് ടെസ്റ്റ് ടീമിന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പും അണിഞ്ഞായിരുന്നു കുട്ടിത്താരം പെയ്നിനൊപ്പമെത്തിയത്. ടോസ് സമയത്ത് ടീമംഗങ്ങളോട് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് ഷില്ലറിന്റ മറുപടി താരങ്ങളെ പ്രചോദിപ്പിക്കുന്നതായിരുന്നു. രണ്ട് വാക്ക് മാത്രമായിരുന്നു ഷില്ലറിന് ടീം അംഗങ്ങളോട് പറയാനുണ്ടായിരുന്നത്. 'സിക്സറുകള്‍ അടിക്കുക, വിക്കറ്റുകള്‍ നേടുക എന്നായിരുന്നു അത്.
Also read: മൂന്നാം ടെസ്റ്റില്‍ ജയം കൊയ്യാന്‍ ഓസീസ് ടീമിനൊപ്പം 7 വയസുകാരനും
Words of wisdom from Aussie co-captain Archie Schiller! #AUSvIND pic.twitter.com/xS3JLdRqAa
— cricket.com.au (@cricketcomau) December 25, 2018
advertisement
ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലേക്ക് ആര്‍ച്ചി ഷില്ലറിനെ ക്ഷണിച്ചത് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറായിരുന്നു. പാകിസ്താനെതിരെ യുഎഇയില്‍ നടന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹൃദ്‌രോഗിയായ ഷില്ലറെ ലാങ്ങര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്. ആര്‍ച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഓസീസ് ടീമിനൊപ്പം ചേര്‍ന്നതോടെ നിറവേറിയിരിക്കുന്നത്. 'മേക്ക് എ വിഷ്' എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കിയത്.
Dont Miss: പന്ത് ചുരണ്ടാന്‍ പ്രേരിപ്പിച്ചത് അയാളാണ്; സൂപ്പര്‍ താരത്തിനെതിരെ ബാന്‍ക്രോഫ്റ്റ്
വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഷില്ലറിന്റെ രോഗം കുടുംബം തിരിച്ചറിയുന്നത്. ജീവന്‍ ഏത് നിമിഷത്തിലാകും അപകടത്തിലാകുന്ന അവസ്ഥയിലുള്ള ഈ കൊച്ചു കുട്ടിയ്ക്ക് ഇതുവരെ 13 ഓപ്പറേഷനുകളാണ് നടത്തിയിട്ടുള്ളത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 11:53 AM IST