നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മൂന്നാം ടെസ്റ്റില്‍ ജയം കൊയ്യാന്‍ ഓസീസ് ടീമിനൊപ്പം 7 വയസുകാരനും

  മൂന്നാം ടെസ്റ്റില്‍ ജയം കൊയ്യാന്‍ ഓസീസ് ടീമിനൊപ്പം 7 വയസുകാരനും

  • Last Updated :
  • Share this:
   മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ഒടുവില്‍ ആര്‍ച്ചി ഷില്ലര്‍ക്ക് ക്ഷണം. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഓസീസ് ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും താരത്തിനു ടീമിലേക്ക് ക്ഷണം കിട്ടിയിരുന്നില്ല. എന്നാല്‍ മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷില്ലറെയും ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു. മെല്‍ബണില്‍ ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

   ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലേക്ക് ആര്‍ച്ചി ഷില്ലറിനെ ക്ഷണിച്ചത് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറായിരുന്നു. പാകിസ്താനെതിരെ യുഎഇയില്‍ നടന്ന ഓസ്ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹൃദ്രോഗിയായ ഷില്ലറെ ലാങ്ങര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്. ആര്‍ച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഓസീസ് ടീമിനൊപ്പം ചേര്‍ന്നതോടെ നിറവേറിയിരിക്കുന്നത്. 'മേക്ക് എ വിഷ്' എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആര്‍ച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കിയത്.

   Also Read: 'കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും'

   വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഷില്ലറിന്റെ രോഗം കുടുംബം തിരിച്ചറിയുന്നത്. ജീവന്‍ ഏത് നിമിഷത്തിലാകും അപകടത്തിലാകുന്ന അവസ്ഥയിലുള്ള ഈ കൊച്ചു കുട്ടിയ്ക്ക് ഇതുവരെ 13 ഓപ്പറേഷനുകളാണ് നടത്തിയിട്ടുള്ളത്.   Dont Miss: ഹെയ്ഡനും പ്രവചിച്ചു; ടെസ്റ്റ് പരമ്പര ഇന്ത്യ നേടും

   മൂന്നാം ടെസ്റ്റിനുള്ള ടീമിലിടം ലഭിച്ച ഷില്ലര്‍ക്ക് ഓസീസ് താരങ്ങള്‍ക്കുള്ള അതേ പരിഗണനയാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാഗി ഗ്രീന്‍ ക്യാപ്പ് സമ്മാനിച്ചപ്പോള്‍ ടീമിന്റെ വെള്ള വസ്ത്രം നല്‍കിയത് സ്പിന്നറും ആര്‍ച്ചിയുടെ പ്രിയതാരവുമായ നഥാന്‍ ലിയോണാണ്. നേരത്തെ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ തനിക്ക് കഴിയുമെന്ന് ഷില്ലര്‍ ടീമിലേക്ക ക്ഷണം ലഭിച്ചപ്പോള്‍ പറഞ്ഞിരുന്നു.

   First published:
   )}