advertisement

2025 ICC വനിതാ ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് ലഭിക്കുന്ന സമ്മാനത്തുകയെത്ര? BCCIയുടേത് അമ്പരപ്പിക്കുന്ന ബോണസ്

Last Updated:

2022 ൽ ന്യൂസിലൻഡിൽ നടന്ന ലോകപ്പിലെ സമ്മാനതുകയെക്കാൾ നാലിരട്ടിയാണ് ഈ വർഷത്തെ സമ്മാനത്തുക

Rapid Read
News18
News18
ഐസിസി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 51 കോടി രൂപ പാരിതോഷികം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ പ്രഖ്യാപിച്ചു.മുംബൈയിലെ ഡിവൈ പാട്ടീസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം കന്നികിരീടത്തിൽ മുത്തമിട്ടത്.
advertisement
"2019 മുതൽ 2024 വരെ ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ ചുമതലയേറ്റതിനുശേഷം, വനിതാ ക്രിക്കറ്റിശമ്പള തുല്യത ഉൾപ്പെടെ നിരവധി മാറ്റങ്ങഅദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, ഐസിസി ചെയർമാജയ് ഷാ വനിതാ സമ്മാനത്തുക 300 ശതമാനം വർദ്ധിപ്പിച്ച് 2.88 മില്യഡോളറിൽ നിന്ന് 14 മില്യൺ ഡോളറായി ഉയർത്തി. ഇത് വനിതാ ക്രിക്കറ്റിനെ ഗണ്യമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്." ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുൾപ്പെടെ മുഴുവടീമിനും ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.
advertisement
ലോകകപ്പ് ജേതാക്കളായ ഇന്ത്യയ്ക്ക് ഐസിസിയിൽ നിന്ന് 4.48 മില്യയുഎസ് ഡോളർ (ഏകദേശം 40 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. മൂന്ന് വർഷം മുമ്പ് ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച 1.32 മില്യയുഎസ് ഡോളറിൽ (ഏകദേശം 12 കോടി രൂപ) നിന്ന് ഇത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
advertisement
രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 2.24 മില്യൺ യുഎസ് ഡോളർ (ഏകദേശം 20 കോടി രൂപ) സമ്മാനത്തുകയാണ് ലഭിക്കുക. അതേസമയം പരാജയപ്പെട്ട സെമിഫൈനലിസ്റ്റുകൾ ഓരോരുത്തരും 1.12 മില്യൺ യുഎസ് ഡോളർ (ഏകദേശം 10 കോടി രൂപ) ലഭിക്കും - 2022ൽ ഇത് 300,000 യുഎസ് ഡോളർ (ഏകദേശം 2.7 കോടി രൂപ) ആയിരന്നു.
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 13.88 മില്യൺ യുഎസ് ഡോളറാണ് (123 കോടി രൂപ). 2022 ൽ ന്യൂസിലൻഡിൽ നടന്ന ലോകപ്പിലെ സമ്മാനതുകയെക്കാൾ ( 3.5 മില്യൺ യുഎസ് ഡോളർ- 31 കോടി രൂപ) ഏകദേശം നാലിരട്ടിയാണിത്. 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ 10 മില്യയുഎസ് ഡോളർ (ഏകദേശം 89 കോടി രൂപ) ആയിരുന്നു സമ്മാന തുക.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
2025 ICC വനിതാ ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് ലഭിക്കുന്ന സമ്മാനത്തുകയെത്ര? BCCIയുടേത് അമ്പരപ്പിക്കുന്ന ബോണസ്
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement