ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: മുന്‍ ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് എച്ച്എസ് പ്രണോയ്
Last Updated:
ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരം ലിന്‍ ഡാനെയെ പരാജയപ്പെടുത്തി മലയാളിത്താരം എച്ച്എസ് പ്രണോയ്. രണ്ടാം റൗണ്ട് മത്സരത്തിലാണ് ലിന്‍ ഡാനെയെ പ്രണോയ് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം. സ്‌കോര്‍: 21-11, 13-21, 21-7
അഞ്ചുതവണ ലോക ചാമ്പ്യനായ താരമാണ് ചൈനയുടെ ലിന്‍ ഡാന്‍. ഈ മത്സരത്തിനുമുമ്പ് ഏറ്റുമുട്ടിയ നാല് കളിയില്‍ രണ്ടെണ്ണത്തില്‍ പ്രണോയി ലിന്‍ഡാനെ തോല്‍പിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ മുന്‍ ഒന്നാം നമ്പര്‍ താരത്തിനെതിരെ വ്യക്തമായ ആധിപത്യം നേടാന്‍ പ്രണോയിക്ക് കഴിഞ്ഞു.
Also Read: 'എല്ലാം കളിയുടെ ഭാഗമാണ്' ആര്‍ച്ചറില്‍ നിന്ന് കൂടുതല്‍ ബൗണ്‍സറുകള്‍ പ്രതീക്ഷിക്കാമെന്ന് സ്റ്റോക്‌സ്
ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് ഫിന്‍ലന്‍ഡ് താരം ഏതു ഹെയ്‌നോയെ തോല്‍പിച്ചാണ് പ്രണോയി രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ ജയം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: മുന്‍ ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് എച്ച്എസ് പ്രണോയ്