'ഇത് ഷമിയുടെ പ്രതികാരം' കോട്രെല്ലിന്റെ വിക്കറ്റ് വീണതിനു പിന്നാലെ സല്യൂട്ടുമായി ഷമി; പിന്നാലെ കോഹ്‌ലിയും

തന്റെ വിക്കറ്റെടുത്തപ്പോള്‍ കോട്രെല്‍ സല്യൂട് ചെയ്തതിനെ അനുകരിച്ചായിരുന്നു ഷമിയും സല്യൂട് പരീക്ഷിച്ചത്.

news18
Updated: June 28, 2019, 3:19 PM IST
'ഇത് ഷമിയുടെ പ്രതികാരം' കോട്രെല്ലിന്റെ വിക്കറ്റ് വീണതിനു പിന്നാലെ സല്യൂട്ടുമായി ഷമി; പിന്നാലെ കോഹ്‌ലിയും
shami
  • News18
  • Last Updated: June 28, 2019, 3:19 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വിന്‍ഡീസിനെയും പരാജയപ്പെടുത്തി തോല്‍വിയറിയാത്ത ഏക ടീമെന്ന ഖ്യാതി നിലനിര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. കരീബിയന്‍പ്പടയുടെ ശക്തമായ ബൗളിങ്ങിനെ അതിജീവിച്ച ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് 125 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം ചിരിയുണര്‍ത്തുന്ന ചിലരംഗങ്ങള്‍ക്കും മൈതാനം സാക്ഷ്യം വഹിച്ചു.

വിന്‍ഡീസ് ബൗളര്‍ കോട്രെല്ലിന്റെ വിക്കറ്റ് വീണപ്പോള്‍ താരത്തിന്റെ ആഹ്ലാദം പോലെ സല്യൂട്ട് അടിച്ച ഷമിയുടെ പ്രകടനമാണ് കളത്തില്‍ ചിരിപടര്‍ത്തിത്. യൂസവേന്ദ്ര ചാഹലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് കോട്രെല്‍ പുറത്താകുന്നത്. നേരത്തെ തന്റെ വിക്കറ്റെടുത്തപ്പോള്‍ കോട്രെല്‍ സല്യൂട് ചെയ്തതിനെ അനുകരിച്ചായിരുന്നു ഷമിയും സല്യൂട് പരീക്ഷിച്ചത്.
ഷമിയുടെ സല്യൂട് കണ്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വിജയ് ശങ്കറും ചിരിച്ചുകൊണ്ട് ഷമിയുടെ അടുത്തേക്ക് വരികയും ചെയ്തു. പിന്നീട് വിരാട് കോഹ്‌ലിയും കോട്രെല്ലിനെ അനുകരിച്ചിരുന്നു. സല്യൂട്ടിനു ശേഷം താരം പ്രകടിപ്പിക്കാറുള്ള ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു കോഹ്‌ലിയുടെ അനുകരണം.


First published: June 28, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading