അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്‍ നാലാം സ്ഥാനം സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്നത്. പരമ്പര പാകിസ്ഥാന്‍ 3-0 ന് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
പരമ്പര വിജയത്തോടെ 106 പോയന്റുകള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 125 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 124 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 107 പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യയ്ക്ക് പിന്നാലെ ആറാമതായി ദക്ഷിണാഫ്രിക്കയും ഏഴാമതായി ബംഗ്ലാദേശുമുണ്ട്. ശ്രീലങ്ക എട്ടാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം റാങ്കിലും നില്‍ക്കുന്നു. അഫ്ഗാനിസ്ഥാനാണ് പത്താമത്. സിംബാബ്വെ 16-ാം റാങ്കിലേക്ക് വീണു.
Rishabh Pant |ഫിനിഷറായി ടീമിലെടുത്ത ദിനേഷ് കാര്‍ത്തിക്കിന് മുമ്പിറങ്ങിയത് അക്‌സര്‍; പന്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20-യിലും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മത്സരത്തില്‍ നാലു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയും ചെയ്തു.
രണ്ടാം മത്സരത്തില്‍ ഫിനിഷറായി ടീമിലെടുത്ത ദിനേഷ് കാര്‍ത്തിക്കിനു മുമ്പ് അക്‌സര്‍ പട്ടേലിനെ ബാറ്റിങ്ങിനയച്ച നടപടിക്കെതിരെയാണ് ഇപ്പോള്‍ ആരാധകരുടെ വിമര്‍ശനമുയരുന്നത്. 13-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതിനു പിന്നാലെ ദിനേഷ് കാര്‍ത്തിക്കിനെ ആയിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ കാര്‍ത്തിക്കിന് പകരം അക്‌സര്‍ പട്ടേലായിരുന്നു ക്രീസിലെത്തിയത്. 11 പന്തുകള്‍ നേരിട്ട അക്‌സറിന് 10 റണ്‍സ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. മറുവശത്ത് തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും 21 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്ത കാര്‍ത്തിക്കാണ് ഇന്ത്യയെ 148-ല്‍ എത്തിച്ചത്.
നിര്‍ണായക ഘട്ടത്തില്‍ കാര്‍ത്തിക്കിനെ ബാറ്റിങ്ങിനിറക്കാത്തതിനെതിരെ റിഷഭ് പന്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും കമന്റേറ്ററുമായ ഗ്രെയിം സ്മിത്തും പന്തിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് അർധസെഞ്ചുറി (46 പന്തിൽ 81) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം നേടിക്കൊടുത്തത്. തെംബ ബവൂമ (30 പന്തിൽ 35), ഡേവിഡ് മില്ലർ (15 പന്തിൽ 20*) എന്നിവരും മികച്ച പ്രകടനം നടത്തി.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യക്കായി തിളങ്ങിയെങ്കിലും സ്കോർബോർഡിൽ വലിയ ടോട്ടൽ ഇല്ലാതിരുന്നതും മറ്റ് ബൗളർമാർ നിറം മങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. നാലോവറിൽ 49 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹൽ തീർത്തും നിരാശപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.