ICC T20 WC 2021 | പാക് ടീമിന് വിസ അനുവദിക്കും; മത്സരങ്ങൾ ഒമ്പത് വേദികളിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
2021 ടി20 ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ: ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വിസ അനുവദിക്കുമെന്ന് ബിസിസിഐ. ടൂർണമെന്‍റിന്‍ഖെ വേദികളും ബി സി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബി സി സി ഐയുടെ അപ്പെക്സ് കൗൺസിലാണ് വേദികളുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് തീരുമാനം എടുത്തത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല, അഹമ്മദാബാദ്, ലഖ്നൗ എന്നിവയെയാണ് ടൂർണമെന്‍റിലെ വേദികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇക്കൂട്ടത്തിൽ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾ 2016ൽ നടന്ന ടി20 ലോകകപ്പ് വേദികളാവാത്ത നഗരങ്ങളാണ്. അതേസമയം 2021 ടി20 ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
"ഒമ്പത് വേദികളുടെയും അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്, കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് കൊണ്ട് ലോകകപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാനും എന്നാൽ ടൂർണമെന്‍റ് അടുക്കാറാവുമ്പോൾ മാത്രമേ ഇതിനെ കുറിച്ച് കുറച്ച് കൂടി വ്യക്തമായ ഒരു നടപടി കൈക്കൊള്ളുകയുള്ളൂ. ഇപ്പോഴത്തെ കോവിഡ് സാഹര്യത്തിൽ ഒക്ടോബർ - നവംബർ മാസത്തിലെ എന്താകും സ്ഥിതി എന്ന് പറയാനാകില്ല. പക്ഷേ ലോകകപ്പിനുള്ള ഒരുക്കങ്ങൾ തുടരും." - ബി സി സി ഐ വക്താവ് അറിയിച്ചു.
advertisement
അതേസമയം, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന് പ്രയാസമൊന്നും ഉണ്ടാകില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന പാകിസ്താൻ താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചത് കൊണ്ടാണ് പാകിസ്താൻ താരങ്ങളുടെ ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചത്.
Also Read- ടി20 ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിലെത്തും; വിസാ പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ട്
സർക്കാരിന്റെ തീരുമാനം ബി സി സി ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. ''പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും പാക് ആരാധകർക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.'' - ഒരു ഉന്നതാധികാര സമിതി അംഗം പി ടി ഐയോട് പറഞ്ഞു.
advertisement
രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം വർഷങ്ങളോളമായി ഇന്ത്യ - പാകിസ്താൻ പരമ്പരകൾ മുടങ്ങി കിടക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിൽ ഐസിസി ടൂർണമെന്‍റുകളിൽ മാത്രമാണ് ഇപ്പോൾ നേർക്കുനേർ വരുന്നത്. ഐസിസി ടൂർണമെന്‍റുകളിലെ ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുന്ന മത്സരങ്ങൾ.
summary- BCCI Picks Nine Venues for the ICC T20 World Cup to be held in October 2021. Issue of Visa Problem of Pakistani players also solved as they would be allowed Visa by the central government.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2021 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC T20 WC 2021 | പാക് ടീമിന് വിസ അനുവദിക്കും; മത്സരങ്ങൾ ഒമ്പത് വേദികളിൽ