ടി20 ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിലെത്തും; വിസാ പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ട്

Last Updated:

മത്സരം കാണുന്നതിന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയിൽ എത്താനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല

ഈ വർഷം നടക്കാനിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾക്ക് വിസ നൽകാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് സർക്കാർ തീരുമാനം ഉന്നത കൗണ്‍സിലിനെ അറിയിച്ചത്. “പാകിസ്ഥാൻ ടീമിന് ഇന്ത്യയിൽ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിസാ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ മത്സരം കാണുന്നതിന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയിൽ എത്താനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല” ഉന്നത കൗണ്‍സിലിലെ പേര് വെളിപ്പെടുത്താത അംഗം ന്യസ് ഏജൻസിയായ പിടിഐ യോട് പറഞ്ഞു. “യഥാസമയത്ത് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എന്നിരുന്നാലും വിസാ പ്രശ്നം പരിഹരിക്കും എന്ന ഉറപ്പാണ് ഐസിസിക്ക് നൽകിയിരിക്കുന്നത്” ബിസിസിഐ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
നേരത്തെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ യാതൊരു ഉറപ്പും ബിസിസിഐ യുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല എങ്കിൽ ലോകകപ്പ് വേദി മറ്റെവിടേക്കെ് എങ്കിലും മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടും എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഇഹ്സാൻ മനി പറഞ്ഞിരുന്നു.
“കഴിഞ്ഞ വർഷം ഡിസംബർ 30 ന് അകം വിസ സംബന്ധിച്ചുള്ള ഉറപ്പ് ബിസിസിഐ യിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗലിയെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ തീരുമാനം നീണ്ടു. ഇപ്പോൾ വീണ്ടും ഐസിസിയുമായി ഇത് സബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. ബിസിസിഐ യിൽ നിന്നും ഉറപ്പ് എഴുതി വാങ്ങുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്” ഇഹ്സാൻ മനി പറഞ്ഞു.
advertisement
ലോകകപ്പ് നടക്കുന്ന വേദികളും ബിസിസിഐ പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ,ചെന്നൈ, കൊൽക്കത്ത,ബാഗ്ലൂർ, ഹൈദരാബാദ്, ധർമ്മശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ഫൈനൽ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും വേദിയാകും.
രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ വർഷങ്ങളായി ഇന്ത്യ- പാകിസ്ഥാൻ പരമ്പരകൾ നടക്കാറില്ല. 2013 ലാണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര നടന്നത്. എന്നാൽ ലോകകപ്പ് ഉൾപ്പടെയുള്ള ഐസിസി ടൂർണമെന്റുകളിൽ ഇരുവരും ഏറ്റുമുട്ടാറുണ്ട്.
advertisement
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റു മുട്ടിയത് . അന്ന് ഇന്ത്യക്ക് ഒപ്പമായിരുന്നു വിജയം. രോഹിത് ശർമ്മ (140), വിരാട് കോഹ്ലി ( 77) കെഎൽ രാഹുൽ (57) എന്നിവരുടെ മികവിൽ 50 ഓവറിൽ 330 റൺസാണ് അന്ന് ഇന്ത്യ അടിച്ചെടുത്തത്. മഴ മൂലം 40 ഓവറായി ചുരുക്കിയതിനെ തുടർന്ന് മത്സരത്തിന്റെ വിജയ ലക്ഷം 302 ആക്കിയിരുന്നു. എന്നാൽ പാകിസ്ഥാന് 40 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുക്കാനേ സാധിച്ചൊള്ളു. ഇന്ത്യക്കായി ഹർദ്ദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ്, വിജയ് ശങ്കർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പാക്കിസ്ഥാന് വേണ്ടി ഫഖ്ഹർ സമാൻ 62 റൺസ് എടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിലെത്തും; വിസാ പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ട്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement