David Warner| 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതെങ്കിൽ...'; പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന റൊണാൾഡോയെ അനുകരിച്ച് വാർണർ
- Published by:Naveen
- news18-malayalam
Last Updated:
ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ എത്തിയപ്പോഴാണ് വാർണർ ഈ രംഗം വീണ്ടും പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്.
ടി20 ലോകകപ്പിൽ (ICC T20 World Cup) ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ (Cristiano Ronaldo) അനുകരിച്ച് ഡേവിഡ് വാർണർ (David Warner). ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ എത്തിയപ്പോഴാണ് വാർണർ ഈ രംഗം വീണ്ടും പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്.
യൂറോ 2020 പോലെ, 2021-ലെ ടി20 ലോകകപ്പിന്റെ സ്പോൺസർ ചെയ്യുന്നതും കൊക്കകോളയാണ്. മത്സരത്തിന് മുമ്പും മത്സരത്തിനു ശേഷവുമുള്ള പത്രസമ്മേളനങ്ങളിൽ താരങ്ങളുടെ മുന്നിലുള്ള മേശപ്പുറത്ത് കൊക്കകോളയുടെ കുപ്പികൾ വെച്ചിട്ടുണ്ടാകും. വാർണർ പത്രസമ്മേളനത്തിന് എത്തിയപ്പോഴും ഇവ അവിടെയുണ്ടായിരുന്നു. തുടർന്ന് കുപ്പികൾ കൈയിലെടുത്ത വാർണർ കുപ്പി കൈയിലെടുത്ത് കൊണ്ട് സപ്പോർട്ട് സ്റ്റാഫിലെ ഒരു അംഗത്തോട് കുപ്പികൾ നീക്കം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു, എന്നാൽ അവ തിരികെ വയ്ക്കണമെനന്നായിരുന്നു ആവശ്യം. അപ്പോഴാണ് താരത്തിന്റെ മറുപടി വന്നത്. 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതാണെങ്കിൽ, എനിക്കും അത് നല്ലതാണ്.' വാർണറുടെ മറുപടി കൂടിനിന്നവരിൽ ചിരി പടർത്തി.
advertisement
— Hassam (@Nasha_e_cricket) October 28, 2021
ശീതളപാനീയ രംഗത്തെ ഭീമനായ കൊക്കക്കോള ഈ വർഷത്തെ ടി20 ലോകകപ്പിന്റെ ഏറ്റവും വലിയ സ്പോൺസർമാരിൽ ഒരാളാണ്, ഐസിസിയുമായി അഞ്ച് വർഷത്തെ കരാറാണ് കൊക്കകോളയ്ക്ക് ഉള്ളത്. നിലവിലെ കരാർ പ്രകാരം 2023 വരെ ഐസിസിയുടെ എക്‌സ്‌ക്ലൂസീവ് നോൺ-ആൽക്കഹോളിക് പാനീയ പങ്കാളിയാണ് കൊക്കകോള.
യൂറോ 2020 നിടെ പത്രസമ്മേളനത്തിൽ കൊക്കകോളയുടെ കുപ്പികൾ റൊണാൾഡോ എടുത്ത് മാറ്റിയത് കമ്പനിയുടെ ഓഹരികൾക്ക് വലിയ ഇടിവാണ് സൃഷ്ടിച്ചത്. പത്രസമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികൾ എടുത്ത് മാറ്റിയ റൊണാൾഡോ പകരം വെള്ളക്കുപ്പികളാണ് എടുത്ത് വെച്ചത്, റൊണാൾഡോയുടെ ഈ പ്രവൃത്തി മറ്റ് ചില താരങ്ങളും പിന്തുടർന്നിരുന്നു. ഇതോടെ യൂറോ സംഘാടകർ കൊക്കക്കോള കുപ്പികൾ മേശപ്പുറത്ത് നിന്നും എടുത്ത് മാറ്റരുത് എന്ന ആവശ്യം കളിക്കാർക്ക് മുന്നിലേക്ക് വെച്ചിരുന്നു. റൊണാൾഡോ കൊക്കകോളയുടെ കുപ്പികൾ എടുത്ത് മാറ്റിയത് മൂലം 5.2 ബില്യൺ ഡോളർ (ഏകദേശം 3000 കോടി രൂപ) നഷ്ടമാണ് കൊക്കകോളയ്ക്ക് നേരിടേണ്ടി വന്നത്. ഭാഗ്യവശാൽ വാർണറുടെ ഈ പ്രവൃത്തി കൊക്കകോളയ്ക്ക് അത്തരത്തിലുള്ള നഷ്ടം വരുത്തുമെന്ന് തോന്നുന്നില്ല.
advertisement
Also read- T20 World Cup| ഫോം വീണ്ടെടുത്ത് വാർണർ; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ
ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് ഓവറുകൾ ബാക്കി നിർത്തിയാണ് ഓസീസ് മറികടന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറി പ്രകടനത്തിന്റെ മികവിലാണ് ഓസീസ് ടൂർണമെന്റിൽ അവരുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്. 42 പന്തുകളിൽ നിന്നും 65 റൺസ് നേടിയ വാർണറാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2021 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
David Warner| 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതെങ്കിൽ...'; പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന റൊണാൾഡോയെ അനുകരിച്ച് വാർണർ