ICC Women's World Cup 2022 | പൂജ-റാണ സഖ്യം രക്ഷകരായി; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്
വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ (INDW vs PAKW) തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് പുറത്തായി.
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തില്‍ 107 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത് . രാജേശ്വരിക്ക് പുറമെ ജുലന്‍ ഗോസ്വാമി, സ്നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശര്‍മ, മേഘ്ന സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ജവേരിയ ഖാന്‍ (11), ബിസ്മ മഹ്റൂഫ് (15), ഒമൈമ സൊഹൈല്‍ (5), നിദ ദര്‍ (5), അലിയ റിയാസ് (11), ഫാത്തിമ സന (17), സിദ്ര നവാസ് (12), നഷ്റ സന്ധു (0), ദിയാന ബെയ്ഗ് (24) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.
advertisement
കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ - സ്‌നേഹ് റാണ എന്നിവരാണ് രക്ഷകരായത്. റാണ- പൂജ സഖ്യം കൂട്ടിച്ചേര്‍ത്തത് 122 റണ്‍സ്. 59 പന്തില്‍ എട്ട് ബൗണ്ടറികളോടെ പൂജ 67 റണ്‍സെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2022 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Women's World Cup 2022 | പൂജ-റാണ സഖ്യം രക്ഷകരായി; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം