ICC World cup 2019: 'ഖവാജയും വീണു' ഓസീസിന് ജയിക്കാന്‍ 75 പന്തില്‍ 136 റണ്‍സ്

Last Updated:

ഇന്ത്യക്കായി ബൂമ്രയും ചാഹലും ഓരോ വിക്കറ്റ് വീഴ്ത്തി.

ഓവല്‍: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് പിന്തുടരുന്ന ഓസീസിന് 3 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിനും 84 പന്തില്‍ 56 ആരോണ്‍ ഫിഞ്ചിനും 35 പന്തില്‍ 36 പുറമെ ഉസ്മാന്‍ ഖവാജയാണ് പുറത്തായിരിക്കുന്നത്.
39 പന്തില്‍ 42 റണ്‍സെടുത്ത ഖവാജയെ ബൂമ്രയാണ് വീഴ്ത്തിയത്. മികച്ച ബാറ്റിങ്ങ് തുടരുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിലാണ് കങ്കാരുക്കളുടെ പ്രതീക്ഷ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 37.2 ഓവറില്‍ 215 ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്. 56 റണ്‍സോടെ സ്മിത്തും 13 റണ്‍സോടെ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. ഇന്ത്യക്കായി ബൂമ്രയും ചാഹലും ഓരോ വിക്കറ്റ് വീഴ്ത്തി.
Also Read: ഇതുകൊണ്ടാണ് ക്രിക്കറ്റ് ജെന്റില്‍ മാന്‍ ഗെയിം ആകുന്നത്; സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്
നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3 പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'ഖവാജയും വീണു' ഓസീസിന് ജയിക്കാന്‍ 75 പന്തില്‍ 136 റണ്‍സ്
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement