ICC World cup 2019: ഒരു ജേതാവും രണ്ട് ചാംപ്യൻ ടീമുകളും!
Last Updated:
ചിത്രം പോസ്റ്റ് ചെയ്ത് ആറു മണിക്കൂറിനുള്ളിൽ 95000 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്...
ലോർഡ്സ്: ഐസിസി ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ഒരു ചിത്രവും അതിന്‍റെ അടികുറുപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ഫൈനലിന് ശേഷം നിരാശരായിരിക്കും ന്യൂസിലാൻഡ് ടീം അംഗങ്ങളെ ആശ്വസിപ്പിക്കുന്ന ഇംഗ്ലണ്ട് താരവുമാണ് ചിത്രത്തിൽ. ഇതിന് നൽകിയിരിക്കുന്ന അടികുറുപ്പ് ഇങ്ങനെയാണ്- One winner, but two champion teams(ഒരു ജേതാവ്, പക്ഷേ രണ്ട് ചാംപ്യൻ ടീമുകൾ). #SpiritOfCricket എന്ന ഹാഷ് ടാഗോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് ആറു മണിക്കൂറിനുള്ളിൽ 95000 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനോടകം 20000 ഷെയറും 3700 കമന്‍റും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിനെ അഭിനന്ദിച്ചുകൊണ്ടും ന്യൂസിലാൻഡിനെ ആദരിച്ചുകൊണ്ടുമാണ് കമന്‍റുകളിലേറെയും.
ICC World cup 2019: ലോകചാംപ്യൻമാരെ തീരുമാനിച്ചത് ബൗണ്ടറി നിയമം; അറിയേണ്ട കാര്യങ്ങൾ
അത്യന്തം ആവേശകരമായ ഫൈനലിൽ സൂപ്പർ ഓവറിലായിരുന്നു ജേതാക്കളെ നിശ്ചയിച്ചത്. നിശ്ചിത ഓവറും സൂപ്പർ ഓവറും മത്സരം ടൈ ആയതിനാൽ ഏറ്റവുമധികം ബൌണ്ടറികൾ നേടിയ മികവിലാണ് ഇംഗ്ലണ്ട് ലോക കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് 241 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടും അത്രതന്നെ റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. എന്നാൽ ഇംഗ്ലണ്ട് നേടിയ 15 റൺസ് തന്നെയാണ് ന്യൂസിലാൻഡ് മറുപടി ബാറ്റിങ്ങിൽ നേടിയത്. ഇതോടെയാണ് ഏറ്റവുമധികം ബൌണ്ടറികൾ നേടിയ ഇംഗ്ലണ്ട് ജേതാക്കളായത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 7:24 AM IST