Harbhajan Singh |'അത് അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'; ശ്രീശാന്തിനെ 'തല്ലി'യതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
തെറ്റു പറ്റിയത് തനിക്കാണെന്നും വിവാദം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും രാജ്യസഭാഗം കൂടിയായ ഹര്‍ഭജന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണിലെ വിവാദ കയ്യാങ്കളിയില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്. തെറ്റു പറ്റിയത് തനിക്കാണെന്നും വിവാദം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും രാജ്യസഭാഗം കൂടിയായ ഹര്‍ഭജന്‍ പറയുന്നു.
‘അന്നു സംഭവിച്ചതു തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. എന്റെ ഒരു പിഴവു തിരുത്താന്‍ അവസരം ലഭിക്കുകയാണെങ്കില്‍, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനെ. അതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു’.- ഹര്‍ഭജന്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെ താരമായിരുന്ന ശ്രീശാന്തിനെ തല്ലിയെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. വാസ്തവം എന്തായാലും മത്സരത്തിന് ശേഷം മൈതാനത്തു കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ശ്രീശാന്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടിരുന്നുര. സഹതാരങ്ങള്‍ ശ്രീശാന്തിനു ചുറ്റും നിന്ന് താരത്തെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത് ‘തല്ലി’യെന്ന ആരോപണത്തെ ശക്തിപ്പെടുത്തി.
advertisement
Glance LIVE Fest brought together @harbhajan_singh and @sreesanth36 and OMG look what happened 😱 Drop your reaction to this in the comments! 👇#GlanceLiveFest #cricket #BhajjiBoleSorrySree #AbIndiaLIVEKarega pic.twitter.com/oG9qChZxbk
— Glance (@glancescreen) June 5, 2022
സംഭവത്തെ തുടര്‍ന്ന് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍നിന്നു ഹര്‍ഭജനെ വിലക്കി. 2011 ല്‍ ഇരുവരും പിണക്കം മാറി ഇന്ത്യയ്ക്കായി ഒന്നിച്ച് കളിച്ചു. ഹര്‍ഭജന്‍ സിംഗിനൊപ്പം അത്താഴത്തിനുള്ള അവസരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരുക്കി നല്‍കിയെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2022 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Harbhajan Singh |'അത് അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'; ശ്രീശാന്തിനെ 'തല്ലി'യതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്