IND vs ENG| റെക്കോർഡ് നേട്ടത്തിനരികെ ബുംറ; മറികടക്കുക ഈ ഇതിഹാസ താരത്തെ
- Published by:Naveen
- news18-malayalam
Last Updated:
ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
ടെസ്‌റ്റ് ക്രിക്കറ്റില്‍ റെക്കോർഡ് നേട്ടത്തിനരികെ എത്തി നിൽക്കുകയാണ് ഇന്ത്യയുടെ പേസ് നിരയിലെ പ്രധാനിയായ ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ലീഡ്‌സില്‍ 25 മുതല്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞാൽ താരത്തിന് ഈ റെക്കോർഡ് സ്വന്തമാക്കാം.
നിലവിൽ 25 ടെസ്റ്റുകളിൽ നിന്നും 100 വിക്കറ്റെടുത്ത ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ കപില്‍ ദേവിന്റെ പേരിലാണ് ഈ റെക്കോർഡ്. ഇതിനുപുറമെ മനോജ് പ്രഭാകര്‍ (96), വെങ്കടേഷ് പ്രസാദ് (95) എന്നിവരെ മറികടന്ന് മുന്നിലെത്താനും ബുംറയ്ക്ക് അവസരമുണ്ട്. നിലവില്‍ 22 മത്സരങ്ങളില്‍ നിന്നും ബുംറയുടെ പേരിലുള്ളത്. 22.62 എന്ന മികച്ച ശരാശരിയും ബുംറയ്ക്കുണ്ട്. 27 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 86 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തിലെ മികച്ച പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ബുംറ ആറ് തവണയും വിദേശ പിച്ചിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വിദേശ പിച്ചുകളിൽ നിന്നുമാണ് താരം കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്.
advertisement
ലോഡ്‌സില്‍ ഗംഭീര ജയം നേടിയ ഇന്ത്യക്ക് ലീഡ്‌സിലെ ടെസ്റ്റിലും ജയിക്കാൻ കഴിഞ്ഞാൽ പരമ്പരയിൽ ഇംഗ്ലണ്ടിന് മേൽ മേധാവിത്വം സ്ഥാപിച്ചെടുക്കാം. അഞ്ച് ടെസ്‌റ്റുകളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്. മഴ കളി മുടക്കിയതിനാൽ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. പരമ്പരയിൽ പിന്നിലായ ഇംഗ്ലണ്ട് ലീഡ്സ് ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമിടുന്നുണ്ടാകും. പരമ്പരയിൽ ഇതുവരെ നടന്ന രണ്ട് ടെസ്റ്റുകളിലും ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത് എന്നതിനാൽ മൂന്നാം ടെസ്റ്റ് കുറച്ച് കൂടി കടുപ്പമാകാൻ സാധ്യതയുണ്ട്. അതിനാൽത്തന്നെ ലീഡ്‌സ് ടെസ്റ്റിൽ ജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് അത് ശെരിക്കും മുതൽക്കൂട്ടാകും.
advertisement
Also read- 'ലോഡ്‌സിൽ സെഞ്ചുറി നേടിയാൽ എല്ലാം ആയില്ല'; വിദേശത്ത് സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുന്ന രോഹിത് ശർമയെ പിന്തുണച്ച് ഗവാസ്കർ
പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്ന പേസ് ബൗളര്‍മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇവരിൽ പ്രധാനിയായ ബുംറ, ആദ്യ രണ്ട് മത്സരത്തില്‍നിന്ന് ബുംറ 12 വിക്കറ്റുകളെടുത്തിരുന്നു. ലോഡ്‌സില്‍ അഞ്ചാം ദിവസം മൂന്ന് വിക്കറ്റുമായി തിളങ്ങിയ താരം മികച്ച ഫോമിൽ തന്നെയാണ് എന്നത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ആശ്വാസമാണ്.
advertisement
മൂന്നാം ടെസ്റ്റ് നടക്കുന്ന ലീഡ്‌സിൽ എത്തിയ ഇന്ത്യൻ സംഘം പരിശീലന സെഷനുകളിൽ ഏർപ്പെട്ടിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരിക്ക് ഭീഷണി ഉള്ളതിനാൽ 25ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ തന്നെയാകും ഫേവറിറ്റ്സ് എന്നാണ് വിലയിരുത്തൽ.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന പേസറാണ് ബുംറ. ടി20 ലോകകപ്പ് വരാനിരിക്കെ ബുംറയുടെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ബുംറ ദേശീയ ടീമിലേക്ക് എത്തിയത്. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ ദേശീയ ടീമിലും തുടർന്നതോടെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം. ടെസ്റ്റിലെ 95 വിക്കറ്റുകൾക്ക് പുറമെ, 67 ഏകദിനങ്ങളില്‍ നിന്ന് 108 വിക്കറ്റും 49 ടി20കളില്‍ നിന്ന് 59 വിക്കറ്റും ബുംറ വീഴ്ത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 23, 2021 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| റെക്കോർഡ് നേട്ടത്തിനരികെ ബുംറ; മറികടക്കുക ഈ ഇതിഹാസ താരത്തെ








