IND vs ENG| 'ഞാൻ ഇന്ത്യൻ താരമാണ്, ജേഴ്‌സിയിൽ ഇന്ത്യയുടെ ലോഗോയുണ്ട്'; ഗ്രൗണ്ടിലേക്ക് ഇറങ്ങിയതിന് പൊക്കിയപ്പോൾ ആരാധകന്റെ മറുപടിയിൽ ലോർഡ്‌സിൽ കൂട്ടച്ചിരി - വീഡിയോ

Last Updated:

സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ ഇയാൾ തന്റെ ജേഴ്‌സിയിലെ ഇന്ത്യയുടെ ലോഗോ ചൂണ്ടിക്കാണിച്ച് താൻ ഇന്ത്യൻ താരമാണെന്ന് പറഞ്ഞത് കണ്ടുനിന്നവരിൽ ചിരി പടർത്തി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ലോർഡ്‌സ് ടെസ്റ്റിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ഇംഗ്ലീഷ് ആരാധകൻ. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന ആരാധകനെ പിടികൂടാൻ സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ ഇയാൾ തന്റെ ജേഴ്‌സിയിലെ ഇന്ത്യയുടെ ലോഗോ ചൂണ്ടിക്കാണിച്ച് താൻ ഇന്ത്യൻ താരമാണെന്ന് പറഞ്ഞത് കണ്ടുനിന്നവരിൽ ചിരി പടർത്തി. ഇംഗ്ലണ്ട് ആരാധകന്റെ അടുത്ത് തന്നെ നിൽക്കുകയായിരുന്ന ജഡേജക്കും സിറാജിനും ഇത് കണ്ട് ചിരി അടക്കാൻ സാധിച്ചിരുന്നില്ല.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷനിലെ കളി ആരംഭിക്കുന്നതിനായി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജേഴ്‌സിയില്‍ ജാര്‍വോ (Jarvo) എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്.
ടീം ഇന്ത്യയുടെ ജേഴ്സിയില്‍ വന്ന ഇയാളെ താരങ്ങള്‍ക്ക് പോലും ആദ്യം പിടികിട്ടിയില്ല. എന്നാല്‍ കുപ്പായത്തിന് പിന്നില്‍ ജാർവോ എന്ന് പേരെഴുതിയിട്ടുള്ള കാണിയെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ പിടികൂടി. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. ഇതേ തുടർന്ന് ഉണ്ടായ രംഗങ്ങൾ കണ്ട് ഇന്ത്യൻ കളിക്കാർ മാത്രമല്ല മത്സരത്തിന്റെ കമന്ററി പറയുകയായിരുന്നു കമന്‍റേറ്റർമാരെ വരെ ചിരിപ്പിച്ചു. ഇയാളെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ബലമായി ഗ്രൗണ്ടിൽ നിന്നും പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എങ്കിലും ഈ ആരാധകന്റെ പ്രവർത്തി നിമിഷം നേരം കൊണ്ട് വൈറൽ ആവുകയായിരുന്നു.
advertisement
Also read- IND vs ENG| രാഹുലിന് നേരെ വൈൻ കോർക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ആരാധകര്‍; തിരിച്ചെറിയാൻ ആവശ്യപ്പെട്ട് കോഹ്ലി -വീഡിയോ
ഏതായാലും ലോർഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ ആരാധകന്റെ പ്രവർത്തി കണ്ടിന്നുന്നവരിൽ ചിരി പടർത്തിയതാണ് ഒരു രംഗമെങ്കിൽ മറ്റേത് അല്പം ഗൗരവസ്വഭാവമുള്ളതായിരുന്നു.
advertisement
മത്സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരിൽ ഒരു സംഘം ഇന്ത്യൻ താരമായ രാഹുലിന് നേരെ വൈൻ കോർക്കുകൾ എറിഞ്ഞതായിരുന്നു സംഭവം. ഇംഗ്ലണ്ട് ആരാധകരുടെ പ്രവർത്തിയിൽ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്‌ലിയും മറ്റ് ഇന്ത്യൻ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയർമാരായ മൈക്കൽ ഗോയിനെയും റിച്ചാർഡ് ഇല്ലിങ്വർത്തിനെയും സമീപിച്ചതിനെ തുടർന്ന് കളി അല്പനേരത്തേക്ക് നിർത്തിവെച്ചിരുന്നു.
അതേസമയം ലോർഡ്‍സ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് തകര്‍പ്പന്‍ സെഞ്ചുറി. പരമ്പരയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും മൂന്നക്കം കണ്ട റൂട്ട് 200 പന്തില്‍ 22-ാം ടെസ്റ്റ് സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‍കോറായ 364 റണ്‍സ് പിന്തുടരുന്ന ആതിഥേയർ മൂന്നാം ദിനത്തിലെ അവസാന സെഷൻ പുരോഗമിക്കുമ്പോൾ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിന് ആറ് റൺസ് മാത്രം പുറകിലാണ്. 160 റൺസുമായി ബാറ്റിംഗ് തുടരുന്ന റൂട്ടിനൊപ്പം മാർക്ക് വുഡാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി സിറാജ് നാലും ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| 'ഞാൻ ഇന്ത്യൻ താരമാണ്, ജേഴ്‌സിയിൽ ഇന്ത്യയുടെ ലോഗോയുണ്ട്'; ഗ്രൗണ്ടിലേക്ക് ഇറങ്ങിയതിന് പൊക്കിയപ്പോൾ ആരാധകന്റെ മറുപടിയിൽ ലോർഡ്‌സിൽ കൂട്ടച്ചിരി - വീഡിയോ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement