വിറപ്പിച്ച് മൈക്കല്‍ ബ്രേസ്‌വെൽ; എറിഞ്ഞിട്ട് സിറാജ്; ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 12 റൺസ് ജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്
ഹൈദരാബാദ്: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരം സ്വന്തമാക്കി ഇന്ത്യ. 12 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഭ്‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 350 റണ്‍സ് വിജയലക്ഷ്യം നേരിട്ട ന്യൂസിലാൻഡ് 337 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പ്രകടനം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചെങ്കിലും മറുവശത്ത് സിറാജിന്റെ മികച്ച ബൗളിങ് ആശ്വാസം നൽകി.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി. 131 റണ്‍സിന് ആറ് വിക്കറ്റ് വീണിട്ടും 337 റണ്‍സ് വരെ പൊരുതി എത്തുകയായിരുന്നു കിവികള്‍.
മിച്ചൽ സാന്റ്നറിനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച്, മൈക്കൽ ബ്രേസ്‌വെല്ലുമൊത്തുള്ള നിർണായക കൂട്ടുകെട്ട് പൊളിച്ചാമ് സിറാജ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇരട്ടസെഞ്ചറിയുമായി ഗിൽ പുറത്തെടുത്ത ഒറ്റയാൾ പോരാട്ടത്തിന്, മൈക്കൽ ബ്രേസ്‌വെൽ – മിച്ചൽ സാന്റ്നർ കൂട്ടുക്കെട്ടിലൂടെ മറുപടി ബാറ്റിങ് മത്സരം ആവേശകരമാക്കിയത്.
advertisement
ഷാർദുൽ ഠാക്കൂർ 7.2 ഓവറിൽ 54 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് എട്ട് ഓവറിൽ 43 റൺസ് റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി 10 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 70 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി. ഏഴ് ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ 50 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
advertisement
സ്‌കോര്‍: ഇന്ത്യ-349/8 (50), ന്യൂസിലന്‍ഡ്-337 (49.2).
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
January 18, 2023 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിറപ്പിച്ച് മൈക്കല്‍ ബ്രേസ്‌വെൽ; എറിഞ്ഞിട്ട് സിറാജ്; ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 12 റൺസ് ജയം