Rahul Dravid |ആദ്യ അഞ്ച് മത്സരങ്ങളില്‍ നാല് ജയം; ഒരു കാര്യത്തില്‍ തലവേദനയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

Last Updated:

പരിശീലകനായുള്ള തുടക്കം രണ്ടു പരമ്പര വിജയങ്ങളുമായി ഉജ്ജ്വലമാക്കിയെങ്കിലും ദ്രാവിഡ് വളരെ കൂളായി തന്നെയാണ് കാണപ്പെട്ടത്.

രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്
മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ(New Zealand) കൂറ്റന്‍ ജയം നേടിയിരിക്കുകയാണ് വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ(Team India). രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. മത്സരത്തില്‍ ജയം നേടിയ ഇന്ത്യ 1-0 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള തുടക്കം ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മുന്‍ ഇതിഹാസ താരം കൂടിയായ രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പകരക്കാരനായി ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ചുമതലയേറ്റെടുത്ത ദ്രാവിഡിന്റെ ആദ്യ ദൗത്യം തന്നെ എക്കാലവും ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയിട്ടുള്ള കിവികള്‍ക്കെതിരേയായിരുന്നു.
എന്നാല്‍ ഇവയില്‍ ടീമിനെ മികച്ച വിജയത്തിലേക്കു നയിക്കാന്‍ ദ്രാവിഡിനു സാധിച്ചിരിക്കുകയാണ്. ആദ്യം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇപ്പോള്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും 1-0നു നേടിയിരിക്കുകയാണ്. ഈ പരമ്ബരയും ഇന്ത്യ തൂത്തുവാരേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആദ്യ ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായില്ല.
advertisement
പരിശീലകനായുള്ള തുടക്കം രണ്ടു പരമ്പര വിജയങ്ങളുമായി ഉജ്ജ്വലമാക്കിയെങ്കിലും ദ്രാവിഡ് വളരെ കൂളായി തന്നെയാണ് കാണപ്പെട്ടത്. ടീമിന്റെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം യുവതാരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ടെന്നും വിലയിരുത്തി.
'ചില സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ പകരമെത്തിയവര്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നു. ജയന്തിനു (ജയന്ത് യാദവ്) കഴിഞ്ഞ ദിവസം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്നു തിരിച്ചുവന്നു. മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് ഇവരൊന്നും അധികം അവസരങ്ങള്‍ ലഭിക്കാതിരുന്നവരാണ്. പക്ഷെ ഇവര്‍ മുംബൈയില്‍ ലഭിച്ച അവസരം മുതലെടുത്തു. ബാറ്റ്സ്മാനെന്ന നിലയില്‍ അക്ഷര്‍ പട്ടേലിന്റെ വളര്‍ച്ചയും സന്തോഷം നല്‍കുന്നു. ബൗളിങിനൊപ്പം ബാറ്റിങിലും തനിക്കു ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുമെന്നു അവന്‍ കാണിച്ചു തന്നു'- ദ്രാവിഡ് പറഞ്ഞു.
advertisement
അതേസമയം ഒരു കാര്യത്തില്‍ തലവേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചില താരങ്ങള്‍ക്കു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ താരങ്ങളെ മാനസികമായും ശാരീരികമായും ഞങ്ങള്‍ക്കു കൈകാര്യം ചെയ്യേണ്ടിയിരുന്നു. എന്റെ വെല്ലുവിളിയുടെ ഏറ്റവും വലിയ ഭാഗമായിരിക്കും ഇത്. സെലക്ടര്‍മാര്‍ക്കും ലീഡര്‍ഷിപ്പ് ഗ്രൂപ്പിനുമെല്ലാം ഇതു വെല്ലുവിളി തന്നെയാണ്. ടീം സെലക്ഷന്റെ കാര്യത്തില്‍ തലവേദനയുണ്ടാവുന്നതും യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുന്നതും നല്ലതാണ്. നന്നായി പെര്‍ഫോം ചെയ്യണമെന്ന് ടീമിലെ ഓരോരുത്തരും ആഗ്രഹിക്കുന്നു. അവര്‍ പരസ്പരം ഇതിനായി അധ്വാനിക്കുകയും ചെയ്യുന്നു. കൂടുതല്‍ തലവേദനകള്‍ ഇനിയുമുണ്ടാവും. പക്ഷെ എന്തുകൊണ്ടാണ് ടീം സെലക്ഷന്‍ ഇങ്ങനെയെന്നു താരങ്ങളുമായി വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതിനാല്‍ തന്നെ ഇതൊരു പ്രശ്നമായി തോന്നുന്നില്ല'- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rahul Dravid |ആദ്യ അഞ്ച് മത്സരങ്ങളില്‍ നാല് ജയം; ഒരു കാര്യത്തില്‍ തലവേദനയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement