ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(South Africa Tour) മുന്നോടിയായി ഇന്ത്യക്ക്(India) കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന -ടി ട്വന്റി ക്യാപ്റ്റനും ടെസ്റ്റ് ഉപനായകനുമായ രോഹിത് ശര്‍മ്മക്ക് (Rohit Sharma) പരിക്ക്. മുംബൈയില്‍ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പിന്മാറി.
പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചലിനെ(Priyank Panchal) ബിസിസിഐ(BCCI) ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ നടന്ന കഴിഞ്ഞ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.
നെറ്റ്സില്‍ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്. 16നാണ് ഇന്ത്യന്‍ സംഘം യുഎഇയിലേക്കു തിരിക്കുന്നത്.
രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്മാറിയതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നത് വ്യക്തമല്ല. അജിങ്ക്യ രഹാനെയെ മാറ്റിയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനെ ഈ റോള്‍ ഏല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കുകയായിരുന്നു. പക്ഷെ വില്ലനായെത്തിയ പരിക്ക് രോഹിത്തിന്റെ പുതിയ റോളിലുള്ള അരങ്ങേറ്റം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
IND vs SA | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യ പരിശീലന സെഷനില്‍ കോഹ്ലി പങ്കെടുത്തില്ലഇന്ത്യയുടെ (India) ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ വിരാട് കോഹ്ലി അസ്വസ്ഥനാണെന്നു സൂചനകള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു (South Africa Tour) മുന്നോടിയായുള്ള ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ കോഹ്ലി പങ്കെടുത്തില്ല. ഇക്കാര്യം ബിസിസിഐ(BCCI) ഒഫീഷ്യല്‍ സ്ഥിരീകരിക്കുകയും ചെയ്തു.
പരിശീലന സെഷനില്‍ നിന്നും വിരാട് കോഹ്ലി വിട്ടുനില്‍ക്കാനുള്ള കാരണമെന്താണെന്നു വ്യക്തമല്ല. പരിശീലന സെഷനില്‍ താന്‍ പങ്കെടുക്കില്ലെന്നു കോഹ്ലി അറിയിച്ചിരുന്നതായാണ് ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'പരിശീലന സെഷനില്‍ പങ്കെടുക്കില്ലെന്ന് വിരാട് ഞങ്ങളെ അറിയിച്ചിരുന്നു. അദ്ദേഹം ഇതുവരെ ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടില്ല. അടുത്ത ദിവസം ക്യാമ്പിന്റെ ഭാഗമാവുമെന്നാണ് വിരാട് അറിയിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ ബയോ ബബിളില്‍ കഴിഞ്ഞ ശേഷമായിരിക്കും ടീം ജൊഹന്നസ്ബര്‍ഗിലേക്കു പുറപ്പെടുക'- ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളെല്ലാം മുംബൈയിലെത്തിയിട്ടുണ്ട്. കോഹ്ലിയൊഴികെയുള്ളവരെല്ലാം എത്തിക്കഴിഞ്ഞു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയും. തുടര്‍ന്നായിരിക്കും 16ന് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നത്. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.