IND vs SA | വിജയ് ഹസാരെയിൽ തകർപ്പൻ ഫോമിൽ; വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ഏകദിന ടീമിലേക്ക്; റിപ്പോർട്ട്
- Published by:Naveen
- news18-malayalam
Last Updated:
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ താരങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ട്
വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) തകർപ്പൻ ഫോമിൽ കളിക്കുന്ന യുവതാരങ്ങളായ വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ഋതുരാജ് ഗെയ്ക്‌വാദ് (Ruturaj Gaikwad) എന്നിവരെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കും. വാർത്ത ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിജയ് ഹസാരെയില്‍ വെങ്കടേഷ് അയ്യർ ഇതുവരെ രണ്ട് സെഞ്ചുറികളാണ് നേടിയത്. ഇതിൽ ഒരെണ്ണം കേരളത്തിനെതിരെയായിരുന്നു. 84 പന്തില്‍ 112 റണ്‍സാണ് താരം നേടിയ അയ്യരുടെ മികവിൽ മധ്യപ്രദേശ് കേരളത്തിനെതിരെ വിജയം നേടിയിരുന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. പിന്നാലെ ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തിൽ 49 പന്തില്‍ 71 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്നലെ ഉത്തര്‍ പ്രദേശിനെതിരെയും താരം സെഞ്ചുറി നേടി. മധ്യനിരയില്‍ ബാറ്റ് ചെയ്ത താരം 113 പന്തില്‍ 151 റണ്‍സ് അടിച്ചെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
advertisement
വെങ്കടേഷ് അയ്യരുടെ ഈ ഓൾ റൗണ്ട് പ്രകടനമാണ് സെലക്ടർമാരെ ആകര്‍ഷിക്കുന്നത്. ഹാര്‍ദിക്ക് പാണ്ഡ്യ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നതിനാൽ നിലവിൽ ഇന്ത്യക്ക് ഒരു പേസ് ഓൾ റൗണ്ടറെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഹാർദിക്കിന് പകരക്കാരനായി വെങ്കടേഷിനെ ടീമിലുള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ആലോചന.
വിജയ ഹസാരെയിൽ ഹാട്രിക്ക് സെഞ്ചുറികള്‍ നേടി സ്ഥിരതയുടെ പര്യായമായി മാറിയ മഹരാഷ്ട്ര ക്യാപ്റ്റന്‍ ഋതുരാജിനും ഏകദിന ടീമില്‍ ഇടം ലഭിച്ചേക്കും. കേരളത്തിനെതിരെ 129 പന്തില്‍ 124 റണ്‍സ് നേടിയായിരുന്നു ഋതുരാജിന്റെ തുടക്കം. പിന്നാലെ ഛത്തീസ്ഗഢിനെതിരെ 143 പന്തില്‍ പുറത്താവാതെ 154 റണ്‍സ് നേടി. മധ്യപ്രദേശിനെതിരെ 136 റണ്‍സും താരം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിലും ബൗളർമാരെ ആധികാരിതയോടെ നേരിട്ട് മുന്നേറി സെഞ്ചുറികൾ സ്വന്തമാക്കിയ താരത്തിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് കഴിയില്ല.
advertisement
Also read- Rohit Sharma |'ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ; കോഹ്‌ലിയില്ലാതെ ഏഷ്യ കപ്പ് നേട്ടം'; രോഹിത് ശർമയെ ക്യാപ്റ്റനാക്കിയതിനെ കുറിച്ച് ഗാംഗുലി
അതേസമയം, ഋതുരാജിനെ ടീമിൽ എടുക്കുകയാണെങ്കിൽ സീനിയർ താരം ശിഖർ ധവാനാകും വെല്ലുവിളി നേരിടേണ്ടി വരിക. നിലവിൽ ഇന്ത്യൻ ടീമിന് പുറത്തിരിക്കുന്ന ധവാന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസരം നല്കാൻ സെലക്ടർമാർ ആലോചിക്കുന്നുണ്ടെങ്കിലും ഋതുരാജിന്റെ നിലവിലെ പ്രകടനം അവർക്ക് തലവേദന നൽകാൻ സാധ്യതയുണ്ട്. പരിചയസമ്പത്തിനാകുമോ അതോ യുവത്വത്തിനാകുമോ സെലക്ടർമാർ പരിഗണന നൽകുക എന്നത് കാത്തിരുന്ന് കാണാം.
advertisement
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ 16ന് തിരിക്കും; 44 ദിവസം ബയോബബിളില്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 16നാകും യാത്ര തിരിക്കും. മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഒമിക്രോൺ പ്രതിസന്ധി മൂലം ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.
Also read- IND vs SA | ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ
ഈ മാസം 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെത്തും. നാലു ദിവസം മുംബൈയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരിക്കും ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു പറക്കുന്നത്. സൗത്താഫ്രിക്കയിലെത്തിയാല്‍ 44 ദിവസം ഇന്ത്യന്‍ താരങ്ങള്‍ ബയോ ബബിളിനകത്തു തുടരും.
advertisement
ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 പേരുള്‍പ്പെട്ട സംഘത്തെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഏകദിന ടീമിന്റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2021 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA | വിജയ് ഹസാരെയിൽ തകർപ്പൻ ഫോമിൽ; വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ഏകദിന ടീമിലേക്ക്; റിപ്പോർട്ട്