IND vs WI 2nd ODI | സഞ്ജു ടീമിൽ; രോഹിതും കോഹ്ലിയുമില്ല; ഇന്ത്യയ്ക്ക് ബാറ്റിങ്
- Published by:Anuraj GR
- news18-malayalam
Last Updated:
ലോകകപ്പിന് മുന്നോടിയായി ബാറ്റിങ് നിരയിലും ബോളിങ് നിരയിലും നടത്തിയ പരീക്ഷണങ്ങൾ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യ തുടരുമെന്നാണ് സൂചന
ബാർബഡോസ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കെൻസിംഗ്ടൺ ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി ബാറ്റിങ് നിരയിലും ബോളിങ് നിരയിലും നടത്തിയ പരീക്ഷണങ്ങൾ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യ തുടരുമെന്നാണ് സൂചന. ശക്തമായ റിസർവ് നിരയെ വാർത്തെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. മുൻനിര താരങ്ങൾക്ക് ലോകകപ്പിന് മുന്നോടിയായി മതിയായ വിശ്രമം നൽകിയതും പരീക്ഷണങ്ങൾക്കുവേണ്ടിയാണ്.
advertisement
ഇന്ത്യൻ ടീം- ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് ടീം – ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(w/c), ഷിമ്‌റോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 29, 2023 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI 2nd ODI | സഞ്ജു ടീമിൽ; രോഹിതും കോഹ്ലിയുമില്ല; ഇന്ത്യയ്ക്ക് ബാറ്റിങ്