ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (India vs West Indies) ടി20 പരമ്പരയിലെ (T20 series) രണ്ടാം മത്സരത്തില്‍ ടോസ്സ് നേടിയ വിന്‍ഡീസ് നായകന് ബൗളിംഗ് തിരഞ്ഞെടുത്തു. ഒന്നാം മത്സരത്തിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഫാബിയാന്‍ അലന് പകരം ജേസണ്‍ ഹോള്‍ഡര്‍ ഇടംപിടിച്ചു.
West Indies have won the toss and they will bowl first in the 2nd T20I.
വെസ്റ്റ് ഇന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡിന്റെ 100-ാം അന്താരാഷ്ട്ര ടി20 മത്സരമാണിത്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഈ മത്സരം കൂടി നേടിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ ഉജ്ജ്വല ഫോമിലാണ്.
രോഹിത് നായകനായ 23 ട്വന്റി 20യില്‍ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. അതേസമയം ബാറ്റിംഗ് ക്രമത്തിലെ യുക്തിയില്ലായ്മയാണ് വിന്‍ഡീസിന്റെ പ്രധാന പ്രശ്നം. അഞ്ച് ഓവറിനുള്ളില്‍ കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒട്ടേറെ താരങ്ങള്‍ ഉള്ളതിനാല്‍ അപ്രതീക്ഷിത തിരിച്ചുവരവ് വിന്‍ഡീസിന് അസാധ്യമല്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.