T20 ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യയെ തോൽപിച്ചത് 13 റൺസിന്
- Published by:Rajesh V
- news18-malayalam
Last Updated:
ടി20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്
ഹരാരെ: ടി20 ലോകകപ്പ് നേടിയതിന്റെ ആഘോഷം അടങ്ങുംമുൻപ് ഇന്ത്യക്ക് തോൽവി. ടി20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്‌വെയുടെ ജയം.
3 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഇന്ത്യയെ തകര്‍ത്തത്. ടെന്‍ഡായ് ചതാരയ്ക്ക് രണ്ട് വിക്കറ്റ് നേടി. ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി.
അതേസമയം ബൗളിങ്ങിൽ രവി ബിഷ്‌ണോയ് ഇന്ത്യക്കായി 4 വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തില്‍ 5 ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആവേശ് ഖാന്‍ (16), വാഷിങ്ടണ്‍ സുന്ദര്‍ (12) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവര്‍ക്കും തിളങ്ങാനായില്ല.
advertisement
116 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ഇന്ത്യക്ക് അഞ്ചോവറിനിടെത്തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും ചേര്‍ന്നു നടത്തിയ 23 റണ്‍സാണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. സിംബാബ്‌വെയ്ക്കായി ബ്രയാന്‍ ബെന്നറ്റ്, ബ്ലെസ്സിങ് മുസറബനി, ലൂക്ക് ജോങ്‌വെ, വെല്ലിങ്ടണ്‍ മസാക്കദ്‌സ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്‌വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തി. 25 പന്തില്‍ 29 റണ്‍സ് നേടിയ മദാന്ദെ സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോററായി.
advertisement
നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബിഷ്ണോയ് നാലു വിക്കറ്റെടുത്തത്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 06, 2024 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യയെ തോൽപിച്ചത് 13 റൺസിന്