Cricket | 2027 വരെ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പരകൾ ഉണ്ടാകില്ല: BCCI
- Published by:user_57
- news18-malayalam
Last Updated:
അടുത്ത സൈക്കിളിൽ 141 മത്സരങ്ങളായിരിക്കും ഇന്ത്യ കളിക്കുക. ഈ സൈക്കിളിൽ 163 ആണുള്ളത്
അടുത്ത നാലു വർഷത്തേക്ക് ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകൾ ഒരു ഉഭയകക്ഷി പരമ്പരയ്ക്കായി ഏറ്റുമുട്ടില്ല. എല്ലാ സംസ്ഥാനതല അസോസിയേഷനുകൾക്കുമായി ബിസിസിഐ അയച്ച ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിലാണ് ( Future Tours Programme (FTP) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-2027 സൈക്കിളിലെ ഷെഡ്യൂൾ ആണിത്. ഇതിൽ പാക്കിസ്ഥാനുമായുള്ള മൽസരങ്ങളൊന്നും പരാമർശിച്ചിട്ടില്ല. ഈ കോളങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾ തുടരുകയാണെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (Board of Control for Cricket in India (BCCI)) പാകിസ്ഥാനുമായുള്ള മൽസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്ത സൈക്കിളിൽ 141 മത്സരങ്ങളായിരിക്കും ഇന്ത്യ കളിക്കുക. ഈ സൈക്കിളിൽ 163 ആണുള്ളത്. എല്ലാ വർഷവും ഐസിസി ഇവന്റുകൾ നടക്കുന്നതിനാലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉള്ളതിനാലുമാണ് 2023-27 സൈക്കിളിൽ മത്സരങ്ങളുടെ എണ്ണം കുറച്ചത്. പക്ഷേ 2023-27 സൈക്കിളിൽ നല്ല മൽസരങ്ങൾ കാണാനാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ പറഞ്ഞു.
advertisement
ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെയായിരിക്കും അടുത്ത സൈക്കിളിൽ ഇന്ത്യ കൂടുതൽ തവണ കളിക്കുക എന്നാണ് എഫ്‌ടിപിയിൽ നിന്ന് വ്യക്തമാകുന്നത്. ഇരു രാജ്യങ്ങൾക്കുമെതിരെ എല്ലാ വർഷവും 3 ഏകദിന പരമ്പരകളും 5 ടിട്വന്റിയും ടെസ്റ്റ് പരമ്പരകളും ഉണ്ടാകും. ഇതിൽ ഇന്ത്യയിലും ഇന്ത്യക്കു പുറത്തും വെച്ചു നടത്തുന്ന മൽസരങ്ങൾ ഉൾപ്പെടുന്നു. ആകെ 38 ടെസ്റ്റുകളും (20 എണ്ണം ഇന്ത്യയിലും, 18 എണ്ണം ഇന്ത്യക്കു പുറത്തും), 42 ഏകദിനങ്ങളും (ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമായി 21 വീതം), 61 ടി20യും (31 എണ്ണം ഇന്ത്യയിലും 30 എണ്ണം വിദേശത്തും) അടങ്ങുന്നതാണ് 2032-2027 സൈക്കിൾ.
advertisement
വർഷങ്ങളായി, വെസ്റ്റ് ഇൻഡീസിനും ന്യൂസിലൻഡിനുമെതിരായ ഇന്ത്യയുടെ ടി 20 മത്സരങ്ങൾ വലിയ ആരാധകരെ സൃഷ്ടിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഈ ടീമുകൾക്കെതിരെയും ഇന്ത്യ അഞ്ച് ടി 20 കൾ ഈ സൈക്കിളിൽ കളിക്കും. ഇവയെല്ലാം ഇന്ത്യയിൽ വെച്ചായിരിക്കും നടക്കുക.
അതിനിടെ, 2023ലെ പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ആഴ്ചകൾക്കുമുമ്പ് നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കന്നതും ഇന്ത്യയായിരിക്കും. അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ 16 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ അടങ്ങുന്ന 22 ടീമുകൾ ഇന്ത്യയിൽ എത്തും. ലോകമെമ്പാടുമുള്ള തെരുവ് കുട്ടികളുടെ അവകാശങ്ങൾക്കായാണ് ഈ മിക്സഡ്-ജെൻഡർ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ തെരുവുമായി ബന്ധമുള്ള കുട്ടികളും യുവാക്കളും പങ്കെടുക്കും.
advertisement
Summary: Board of Control for Cricket in India (BCCI) makes clear that India and Pakistan won't play any bilateral series until 2027. However, BCCI also specified that India would play significant number of bilateral matches across formats
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 5:36 PM IST