അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് സ്റ്റേഡിയം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ടോസിന് മുമ്പായി ഇരുവരും സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
കളിക്കാരുമായി ഇരു പ്രധാനമന്ത്രിമാരും ആശയവിനിമയം നടത്തും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിന് ശേഷം ഇദാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തുന്നത്. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
Also Read- ധാരാവിയിലെ തെരുവിൽനിന്ന് വനിതാ പ്രീമിയർ ലീഗിലേക്ക്; സിമ്രാൻ ഷെയ്ഖിന്‍റെ ക്രിക്കറ്റ് യാത്ര
സ്റ്റേഡിയം പരിസരം കൂറ്റൻ ബോർഡുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിലൂടെ 75 വർഷത്തെ സൗഹൃദം എന്നെഴുതിയ ബോർഡിൽ ഇരു പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങളുമുണ്ട്.
Preps underway! #INDvAUS pic.twitter.com/swtjlatJ5E
— Sahil Malhotra (@Sahil_Malhotra1) March 7, 2023
ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യക്കായിരുന്നു ജയം. മുന്നാം ടെസ്റ്റിൽ ആസ്ട്രേലിയയാണ് വിജയിച്ചത്. നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ സമനിലയെങ്കിലും നേടി പരമ്പര കൈപിടിയിലൊതുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.