ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം
Last Updated:
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റണ്‍സെടുത്തിട്ടുണ്ട്. എട്ടു റൺസെടുത്ത ഹനുമ വിഹാരിയാണ് പുറത്തായത്. കുമ്മിൻസിന്‍റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയാണ് വിഹാരി മടങ്ങിയത്. അരങ്ങേറ്റ മത്സരം കളിക്കുന്ന മയാങ്ക് അഗർവാൾ 34 റൺസുമായും ചേതേശ്വർ പൂജാര 10 റൺസുമായും ക്രീസിലുണ്ട്.
യുവ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പം നില്‍ക്കുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 26, 2018 7:17 AM IST










