• HOME
 • »
 • NEWS
 • »
 • sports
 • »
 • India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

മാർച്ച്‌ 23, 26, 28 തീയതികളിലാണ് മത്സരങ്ങൾ. ഉയർന്ന കോവിഡ് നിരക്ക് മൂലം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല.

kohli

kohli

 • Last Updated :
 • Share this:
  ആവേശകരമായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് നാളെ പൂനെയിൽ തുടക്കമാകും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച്‌ 23, 26, 28 തീയതികളിലാണ് മത്സരങ്ങൾ. ഉയർന്ന കോവിഡ് നിരക്ക് മൂലം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല.
  ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റിലെയും ടി20 യിലെയും വിജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആശ്വാസ പരമ്പരയ്ക്ക് വേണ്ടിയാകും ഇംഗ്ലണ്ട് ടീം ഇറങ്ങുക.

  മുൻ ഇന്ത്യൻ പേസർ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ്, പ്രസീദ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ അപ്രതീക്ഷിതമായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഏകദിനത്തിൽ ഇവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം കൃഷ്ണയും ക്രുനാലും ടീമിലെത്താൻ സഹായകമായി. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

  ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. സഞ്ജുവിനോടൊപ്പം ഓസ്ട്രേലിയൻ പരമ്പരയിൽ ഉണ്ടായിരുന്ന മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിലിടം നേടിയിട്ടില്ല. ഈയിടെ വിവാഹിതനായ ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്‌പ്രീത് ബുമ്രയെയും ടീമിൽ ഉൾപെടുത്തിയിട്ടില്ല. അതേസമയം യോർക്കർ സ്പെഷ്യലിസ്റ്റായ തങ്കരസു നടരാജൻ ടീമിലിടം നേടിയിട്ടുണ്ട്.

  Also Read- India Vs England T20| രോഹിത്- കോഹ്ലി ഓപ്പണിങ്ങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ

  എന്തുവില കൊടുത്തും ഏകദിന പരമ്പരയെങ്കിലും നേടാനാവും നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കള്‍ ശ്രമിക്കുക. മികച്ച താരനിര ഇംഗ്ലണ്ടിനൊപ്പമുണ്ടെങ്കിലും സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിക്കാത്തത് ടീമിന് വൻ തിരിച്ചടിയായേക്കും. പരിക്കാണ് ആര്‍ച്ചറിന് പരമ്പര നഷ്ടപ്പെടാന്‍ കാരണം. ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനും ഏകദിന ടീമില്‍ ഇടമില്ല. ഇയോൻ മോര്‍ഗന്‍, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജേസന്‍ റോയി എന്നിവരെല്ലാം ടീമിലുണ്ട്. മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്, സാം കറാന്‍, ടോം കറാന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലുമുണ്ട്. കരുത്തരായ ഇന്ത്യക്കെതിരെ പരമ്പര നേടുക എന്നത് ഇംഗ്ലണ്ടിന് തീർത്തും ശ്രമകരം തന്നെയാകും.

  ഇന്ത്യൻ ടീം

  വിരാട് കോഹ്ലി (c), രോഹിത് ശര്‍മ്മ (vc), ശിഖാര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത് (wk), കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രൂണല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍.

  ഇംഗ്ലണ്ട് ടീം

  ജോസ് ബട്‌ലര്‍(wk), ലിയാം ലിവിങ്‌സ്റ്റന്‍, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ(wk), ബെന്‍ സ്‌റ്റോക്‌സ്, ഓയിന്‍ മോര്‍ഗന്‍ (c), മോയിന്‍ അലി, സാം കറാന്‍, ടോം കറാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാം ബില്ലിങ്ങ്സ് (wk), മാറ്റ് പാർക്കിൻസൺ, റീസ് ടോപ്ലി, ഡേവിഡ് മലാൻ, ജെയ്ക്ക് ബോൾ, ക്രിസ് ജോർദാൻ

  News summary: England’s tour of India will end with three One Day Internationals, starting from March 23. schedule, timings, squads
  Published by:Anuraj GR
  First published: