പെർത്തിൽ ഇന്ത്യ പരാജയഭീതിയിൽ

Last Updated:
പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയ ഭീതിയിൽ. 287 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. 24 റൺസുമായി ഹനുമ വിഹാരിയും ഒമ്പത് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനി 175 റൺസ് കൂടി വേണം.
പെർത്തിൽ ഇനി ഇന്ത്യക്ക് ജയിക്കാൻ ചെറിയ അദ്ഭുതമൊന്നും പോരാ. നാലാം ദിനം ആദ്യ സെഷനിൽ 58 റൺസ് മാത്രം നേടിയ പെയ്നും ഖവാജയും കോലിയുടെ ക്ഷമ പരീക്ഷിച്ചു. ലഞ്ചിന് പിന്നാലെ മിന്നൽപ്പിണറായി ഷമി ആഞ്ഞടിച്ചതാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഒമ്പതിന് 207ൽ നിന്ന് സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് 243ലെത്തിച്ചു. ആറു വിക്കറ്റുമായി ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പെർത്ത് സാക്ഷിയായത്. 72 റൺസെടുത്ത ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
advertisement
287 റൺസ് വിജയലക്ഷ്യവുയമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. റൺസെടുക്കുമുമ്പേ രാഹുലിനെ സ്റ്റാർക്ക് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. പതിവുപോലെ ഇത്തവണ മതിൽ കെട്ടാനായില്ല പൂജാരക്ക്. നാലു റൺസെടുത്ത പൂജാരയെ ഹാസ്ൽവുഡ് പുറത്താക്കി.
17 റൺസെടുത്ത കോലിയെയും 20 റൺസെടുത്ത വിജയെയും മടക്കി നഥാൻ ലയൺ ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരുവശത്ത് പിടിച്ചുനിന്ന രഹാനെ കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവിയെ മുഖാമുഖം കാണുന്ന അവസ്ഥയിലെത്തി. 30 റൺസെടുത്ത രഹാനെയുടെ ചെറുത്ത് നിൽപ് ഹെയ്സൽവുഡ് അവസാനിപ്പിച്ചപ്പോൾ ഇന്ത്യ അഞ്ചിന് 98 എന്ന നിലയിലായി. 287ന് മുകളിലുള്ള വിജയലക്ഷ്യം ചരിത്രത്തിൽ രണ്ട് തവണയെ പിന്തുടർന്ന് ജയിക്കാൻ ഇന്ത്യക്കായിട്ടുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
പെർത്തിൽ ഇന്ത്യ പരാജയഭീതിയിൽ
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement