സച്ചിനെ വീണ്ടും പിന്നിലാക്കി കോഹ്ലി
News18 Malayalam
Updated: December 16, 2018, 9:26 PM IST

- News18 Malayalam
- Last Updated: December 16, 2018, 9:26 PM IST
പെര്‍ത്ത്: ടെസ്റ്റിലെ 25-ാം സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പെർത്തിൽ സ്വന്തം പേരിൽ എഴുതിച്ചേർത്തത് ഒട്ടനവധി നേട്ടങ്ങൾ. സ്വന്തം റെക്കോർഡും സച്ചിന്‍റെ റെക്കോർഡുമൊക്കെ തിരുത്തിയെഴുതാൻ ഇന്ന് കോഹ്ലിക്ക് സാധിച്ചു. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ സ്വന്തമാക്കിയ രണ്ടാമത്തെ താരമായി ഇന്ത്യൻ നായകൻ മാറി. ഓസ്ട്രേലിയയിൽ അവർക്കെതിരെ ഏറ്റവുമധികം സെഞ്ച്വറിയെന്ന നേട്ടത്തിൽ സച്ചിനൊപ്പമെത്താനും കോഹ്ലിക്ക് സാധിച്ചു.
കോഹ്ലി ഇന്ന് സ്വന്തമാക്കിയ റെക്കോർഡുകൾ - കുറച്ച് ഇന്നിങ്‌സുകളില്‍ നിന്ന് 25 സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. 130 ഇന്നിങ്‌സിലാണ് സച്ചിന്‍ 25 സെഞ്ചുറികള്‍ നേടിയത്. കോലി 127-ാമത്തെ ഇന്നിങ്‌സിലാണ് ഈ നേട്ടത്തിലെത്തിയത്. ബ്രാഡ്മാന്‍ 68 ഇന്നിങ്‌സില്‍ നിന്ന് 25 സെഞ്ചുറി നേടിയിരുന്നു. സുനില്‍ ഗവാസ്‌കര്‍ (138), മാത്യൂ ഹെയ്ഡന്‍ (139), ഗാരി സോബേഴ്‌സ് (147) എന്നിവരാണ് 25 സെഞ്ചുറികള്‍ നേടിയ പട്ടികയിൽ കോഹ്ലിക്ക് പിന്നിലുള്ള മറ്റു താരങ്ങൾ
പെർത്തിൽ മേൽക്കൈ ഓസീസിന്
-ഓസ്‌ട്രേലിയയില്‍ ആറാം സെഞ്ചുറി
പത്താമത്തെ ടെസ്റ്റില്‍ നിന്നാണ് കോഹ്ലി ഓസ്ട്രേലിയയിൽ ആറാം സെഞ്ചുറി നേടിയത്. എന്നാല്‍ സച്ചിന് ഓസ്ട്രേലിയയിൽ ഇത്രയും സെഞ്ച്വറി നേടാൻ 20 ടെസ്റ്റുകള്‍ വേണ്ടിവന്നു.
-ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ മൂന്നാമത്
ഏഴ് സെഞ്ചുറികളാണ് കോഹ്ലി നേടിയത്. ആറ് സെഞ്ചുറികള്‍ നേടിയ വിവിഎസ് ലക്ഷ്മണിനെയാണ് കോഹ്ലി മറികടന്നത്. സുനില്‍ ഗവാസ്‌കര്‍ (8), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (11) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
-ഓസ്‌ട്രേലിയയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഒരേ വര്‍ഷം സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ താരം
-1992ന് ശേഷം പെര്‍ത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം
കോഹ്ലി ഇന്ന് സ്വന്തമാക്കിയ റെക്കോർഡുകൾ